കാട്ടുപോത്തിനെ മയക്ക് വെടിവെച്ചു പിടിച്ചു

ഇരിക്കൂർ: പടിയൂർ പഞ്ചായത്തിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടിച്ചു. ഞായറാഴ്ചയാണ് പടിയൂരിലെ ജനവാസമേഖല യിൽ കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാർ അറിയിച്ചത്. തിങ്കളാഴ്ച രാവിലെ റബ്ബർടാപ്പിങ്ങിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് ഊരത്തൂർ പൂവം റോഡിലും പടിയൂർ റോഡിലും കാട്ടുപോത്തിനെ കണ്ടെന്ന വിവരം അറിയിച്ചത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി കാട്ടുപോത്തിനെ പിന്തുടർന്നു. തിങ്കളാഴ്ച വൈകീട്ടോടെ മയക്കുവെടി വച്ച് കാട്ടുപോത്തിനെ ലോറിയിലേക്ക് മാറ്റി. ആറളം വനമേഖലയിലേക്ക് കൊണ്ടുപോയി.

കാട്ടുപോത്തിനെ മയക്ക് വെടിവെച്ചു പിടിച്ചു Read More »

പാലോട് പടക്കനിർമാണ ശാലയിൽ പൊട്ടിത്തെറി; മൂന്ന് പേർക്ക് പരിക്കേറ്റു

തിരുവനന്തപുരം: പാലോട് പടക്കനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. നന്ദിയോട് പേരയം താളിക്കുന്നിലെ ആൻ ഫയർ വർക്സ‌ിലായിരുന്നു സംഭവം. ഷീബ, അജിത, മഞ്ജു എന്നിവർക്കാണ് പരിക്കേറ്റത്. മൂവരും പടക്ക നിർമ്മാണശാലയിലെ തൊഴിലാളികളാണെന്നാണ് സൂചന. ഇതിൽ ഷീബയുടെ നില ഗുരുതരമാണ്. പടക്കം കെട്ടുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു പേരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി. അജിത് കുമാർ എന്നയാളുടേതാണ് പടക്ക നിർമാണ ശാല. പാലോട് പൊലീസ് സ്ഥലത്തെത്തി

പാലോട് പടക്കനിർമാണ ശാലയിൽ പൊട്ടിത്തെറി; മൂന്ന് പേർക്ക് പരിക്കേറ്റു Read More »

കൊല്ലത്ത് ദേശീയപാത നിർമാണത്തിനിടെ മണ്ണുമാന്തിയന്ത്രത്തിന് അടിയിൽപ്പെട്ടു; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

കൊല്ലം: കരീപ്പുഴയിൽ ദേശീയപാത നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. മണ്ണുമാന്തിയന്ത്രത്തിന് അടിയിൽപ്പെട്ട് ബിഹാർ സ്വദേശി മുഹമ്മദ് ജിബ്രേലാണ് (48) മരിച്ചത്. ഇന്നലെ രാത്രി 10.30ഓടെയായിരുന്നു സംഭവം.പാതയ്ക്കായി മണ്ണ് നികത്തുന്നതിനിടെ ഇയാൾ മണ്ണുമാന്തിയന്ത്രത്തിന് അടിയിൽപ്പെടുകയായിരുന്നു. ശരീരഭാഗങ്ങൾ പലയിടത്തായി മണ്ണിൽ ആഴ്ന്ന നിലയിലാണ്. ഉടലും തലയും കൈകാലുകളും മണ്ണിനടിയിൽ പല സ്ഥലങ്ങളിലാണ്. ഇവ കണ്ടെത്തുന്നതിനായി പരിശോധന തുടരുകയാണ്. യാതൊരു സുരക്ഷയുമില്ലാതെ അശാസ്ത്രീയമായാണ് പ്രദേശത്ത് നിർമാണ പ്രവർത്തികൾ നടക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

കൊല്ലത്ത് ദേശീയപാത നിർമാണത്തിനിടെ മണ്ണുമാന്തിയന്ത്രത്തിന് അടിയിൽപ്പെട്ടു; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം Read More »

ചെങ്കോട്ടയ്ക്കു സമീപത്തെ സ്ഫോടനം: കാസർകോട്ടും ജാഗ്രത, തലപ്പാടി അതിർത്തിയിൽ വാഹനപരിശോധന തുടങ്ങി, റെയിൽവെ സ്‌റ്റേഷനുകളിലും ബസ്റ്റാൻ്റുകളിലും പൊലീസ് പരിശോധന

കാസർകോട്: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപത്ത് തിങ്കളാഴ്‌ച വൈകുന്നേരം ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതയ്ക്ക നിർദ്ദേശം. സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖറാണ് നിർദ്ദേശം നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ കാസർകോട് ജില്ലയിൽ പൊലീസ് വ്യപക പരിശോധന തുടങ്ങി. കേരള- കർണ്ണാടക അതിർത്തിയായ തലപ്പാടിയിൽ പരിശോധനയ്ക്കു ശേഷം മാത്രമേ വാഹനങ്ങളെ ജില്ലയിലേയ്ക്ക് കടത്തിവിടുന്നുള്ളൂ. ജാഗ്രതയുടെ ഭാഗമായി റെയിൽവെ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും പൊലീസും റെയിൽവെ പൊലീസും പരിശോധന തുടരുന്നു. പൊലീസ് നായയുടെയും ബോംബ് സ്ക്വാഡിൻ്റെയും സഹായത്തോടെയാണ് പരിശോധന. തന്ത്രപ്രധാന സ്ഥാപനങ്ങളും

ചെങ്കോട്ടയ്ക്കു സമീപത്തെ സ്ഫോടനം: കാസർകോട്ടും ജാഗ്രത, തലപ്പാടി അതിർത്തിയിൽ വാഹനപരിശോധന തുടങ്ങി, റെയിൽവെ സ്‌റ്റേഷനുകളിലും ബസ്റ്റാൻ്റുകളിലും പൊലീസ് പരിശോധന Read More »

പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലേക്കുള്ള ഊടുവഴികൾ അടച്ചു

പഴയങ്ങാടി : പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലേക്കുള്ള നുഴഞ്ഞുക്കയറ്റം തടയുന്നതിൻ്റെ ഭാഗമായി ഊടുവഴികൾ അടച്ചു. ഒന്നും രണ്ടും പ്ലാറ്റ്ഫോമിലേക്ക് ഒട്ടേറെ ഊടുവഴികളിലൂടെ ആളുകൾ അതിക്രമിച്ചു കയറുന്നുണ്ടായിരുന്നു. ലഹരി വിൽപന സംഘങ്ങളും ഇത്തരത്തിൽ എത്തുന്നതായി പരാതിയുണ്ടായിരുന്നു. ട്രെയിനുകളിലെ അതിക്രമങ്ങളെത്തുടർന്നുള്ള നടപടിയുടെ ഭാഗമായാണ് ഊടുവഴികളടച്ചത്. ഇവിടെ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്.

പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലേക്കുള്ള ഊടുവഴികൾ അടച്ചു Read More »

ചെങ്കോട്ട സ്ഫോടനം; കേരളത്തിലും ജാഗ്രതാ നിർദേശം

തിരുവനന്തപുരം: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം. ഡിജിപിയാണ് നിർദേശം നൽകിയത്. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തിരക്കുള്ള സ്ഥലങ്ങളിൽ ശക്തമായ പട്രോളിംഗ് വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിർദേശം നൽകി.ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന വേണം. ജില്ലാ പൊലീസ് മേധാവിമാർ ഇത് നടപ്പിലാക്കണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്. സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ 112ൽ വിളിക്കണമെന്ന് പൊലീസ് അറിയിച്ചു.ചെങ്കോട്ടയ്ക്ക് സമീപം നിർത്തിയിട്ട വാഹനത്തിലുണ്ടായ സ്ഫോടനത്തിൽ മരണനിരക്ക്

ചെങ്കോട്ട സ്ഫോടനം; കേരളത്തിലും ജാഗ്രതാ നിർദേശം Read More »

കള്ളനെ ഉടൻ പിടികൂടണം ; പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി വിദ്യാർഥികൾ

എടക്കുളം ചങ്ങമ്പള്ളി എഎംഎൽപി സ്‌കൂളിൽ നടന്ന മോഷണത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ. തിരൂർ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്. ഒക്ടോബർ 25ന് പകൽ സമയത്താണ് സ്‌കൂളിൽ നിന്ന് വിദ്യാർഥികൾ കാരുണ്യ പ്രവർത്തനത്തിനായി ശേഖരിച്ച 15000ത്തോളം രൂപ മോഷണം പോയത്. മേശയും അലമാരയും കുത്തിത്തുറന്ന മോഷ്ടാവ് പണവുമായി കടന്ന് കളയുകയായിരുന്നു. പൊലീസ് സ്‌കൂളിൽ എത്തി അന്വേഷണം നടത്തിയിരുന്നു. സിസിടിവികളിൽ നിന്ന് മോഷ്ടാവിൻ്റെ ചിത്രം ലഭിച്ചിരുന്നു. നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ സ്റ്റേഷനിൽ എത്തി എസ് ഐക്ക്

കള്ളനെ ഉടൻ പിടികൂടണം ; പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി വിദ്യാർഥികൾ Read More »

തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു

തുള്ളുവതോ ഇളമൈ എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തനായ നടൻ അഭിനയ് കിങ്ങർ അന്തരിച്ചു. നടന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗുരുതരമായ കരൾ സംബന്ധമായ രോഗമായിരുന്നു. 44 വയസായിരുന്നു പ്രായം. 2002ൽ ധനുഷ് നായകനായി അഭിനയിച്ച തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.തമിഴ്, മലയാളം സിനിമകളിലായി 15ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പിന്നീട് സിംഗാര ചെന്നൈ, പൊൻ മെഗാലൈ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. തുടർന്ന് സൊല്ല സൊല്ല ഇനിക്കും, പലൈവന സൊലൈ എന്നീ ചിത്രങ്ങളിൽ സഹനടനായി

തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു Read More »

ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും

ഇടുക്കി: നിർമ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. ഇതോടെ ഇടുക്കി അണകെട്ടിൽ മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. ജനറേറ്ററുകളുടെ വാൾവുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാൽ സുരക്ഷയെ ബാധിക്കുമെന്നും ചില വാൾവുകളിൽ ഗുരുതര പോർച്ച ശ്രദ്ധയിൽപ്പെട്ടെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കി. വൈദ്യുതി നിർമ്മാണം പൂർണമായും നിർത്തിയായിരിക്കും അറ്റകുറ്റപ്പണി. കൂടാതെ വിൽപ്പന നടത്തിയ 400 മെഗാവാട്ട് അധിക വൈദ്യുതി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ച് വാങ്ങുമെന്നും 300 മെഗാവാട്ട് വൈദ്യുതി ഹ്രസ്വകാല

ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും Read More »

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ്;

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ടുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബർ 9 നും 11നും വോട്ടെടുപ്പ് നടക്കും. 13 ന് വോട്ടെണ്ണും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ ഡിസംബർ 9 നാണ് വോട്ടെടുപ്പ്. തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 11ന് വോട്ടെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 14 ന് നിലവിൽ വരും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി നവംബർ 21 നാണ്.

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ്; Read More »

Scroll to Top