അരൂർ-തുറവൂർ ഉയരപ്പാതയുടെ ഗർഡർ തകർന്നു വീണു; പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം, മൃതദേഹം പുറത്തെടുത്തു
ആലപ്പുഴ: അരൂരിൽ മേൽപ്പാലത്തിന്റെ ഗർഡറുകൾ തകർന്നുവീണ് അപകടം. ഗർഡറിനടിയിൽ കുടുങ്ങിയ പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. ഡ്രൈവർ ഭാഗത്തിന് മുകളിലേക്ക് തകർന്നുവീണതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന എരമല്ലൂർ തെക്കുഭാഗത്ത് ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ജാക്കിയിൽ നിന്ന് തെന്നിമാറി കോൺഗ്രീറ്റ് ഗർഡറുകൾ നിലം പതിച്ചാണ് അപകടമുണ്ടായത്. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് അപകടത്തിൽ മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുക്കാൻ സാധിച്ചത്. ഗർഡറിന്റെ […]









