ശമ്പളം വർധിപ്പിച്ചില്ലെന്ന് ആരോപിച്ച് ജോലി ചെയ്‌തിരുന്ന സ്ഥാപനം അടിച്ച് തകർത്തു; സംഭവം നിലമ്പൂരിൽ

മലപ്പുറം: ശമ്പളം വർധിപ്പിച്ചില്ലെന്ന് ആരോപിച്ച് ജോലി ചെയ്ത‌ിരുന്ന സ്ഥാപനം അടിച്ച് തകർത്ത് യുവാക്കൾ. മലപ്പുറം നിലമ്പൂരിലാണ് സംഭവം നടന്നത്. നിലമ്പൂർ കരുളായി സ്വദേശി മുഹമ്മദ് റാഷിദ്, മുക്കട്ട സ്വദേശി അജ്‌മൽ, ചന്തക്കുന്ന് സ്വദേശി റയാൻ സലാം എന്നിവരാണ് അക്രമം കാട്ടിയത്.നിലമ്പൂർ കോടതിപ്പടിയിലെ സ്വകാര്യ ഗ്രാഫിക്‌സ് സ്ഥാപനത്തിന് നേരെയായിരുന്നു അതിക്രമം. ജീവനക്കാരെയും സംഘം മർദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.
ദിവസങ്ങൾക്ക് മുൻപാണ് സംഭവം നടന്നത്. യുവാക്കൾ സ്ഥാപനത്തിലെ സാധനങ്ങൾ നശിപ്പിക്കുന്നത് വീഡിയോയിൽ കാണാം. കടയിലെ ഉപകരണങ്ങൾ യുവാക്കൾ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ ശേഷമാണ് യുവാക്കൾ മടങ്ങുന്നത്. വീഡിയോ സഹിതം സ്ഥാപനത്തിൻ്റെ ഉടമ നൽകിയ പരാതിയിൽ യുവാക്കളെ അറസ്റ്റ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top