തൃക്കരിപ്പൂർ: യുക്തിയുടെയും പ്രശ്ന പരിഹരണത്തിൻ്റെയും ഗണിത ചിന്തയുടെയും ആദ്യ പാഠങ്ങൾ കുട്ടിയുടെ പ്രകൃതം പരിഗണിച്ച് ഒരോ കുട്ടിയിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പുംസമഗ്ര ശിക്ഷാ കേരളവും കൂലേരിഗവൺമെൻ്റ് എൽപി സ്കൂളിൽ നടത്തുന്ന ജില്ലാതല ശാസ്ത്രഗണിതോത്സവ പ്രചരണത്തിനായും തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവയ അദ്ദേഹത്തിൻ്റെ ഓഫീസിൽ നേരിട്ടെത്തി കൂലേരി പ്രീസ്കൂൾ കുട്ടികൾ ക്ഷണിച്ചു.മാർച്ച് നാല് തീയ്യതികളിലായി രണ്ട് ദിവസങ്ങളിലായിട്ടാണ് കൂലേരി ഗവൺമെൻ്റ് എൽ.പി സ്കൂളിൽ പ്രീ സ്കൂൾ ഉത്സവങ്ങൾ നടക്കുന്നത് ‘ സംഘാടക സമിതി യോഗം കാസർഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ എം.മനു സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ ശ്രീധരൻ, പി.ടി.എ വൈസ് പ്രസിഡണ്ട് രാജീവൻ പി, ഹെഡ്മാസ്റ്റർ രാജശ്രീ പി, ട്രെയിനർ പി.രാജഗോപാലൻ, സനൂപ് എം, പ്രീ സ്കൂൾ ടീച്ചർ ആശ കെ.വി, രക്ഷിതാക്കളായ കുഞ്ഞാമിന എം.പ്രജിഷ കെ, ധന്യ ടി.വി മുനീറ എൻ എന്നിവർ സംബന്ധിച്ചു
എം.ഡി.എം.എ കേസില്‍ മകനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് വിഷ്ണുപുരം ചന്ദ്രശേഖരന് വ്യായാമത്തിനിടെ 57കാരൻ ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു