ഇനി വരുന്നത് 200 കിലോമീറ്റർ അതിവേഗ ട്രെയിൻ ; പ്രാരംഭപ്രവർത്തനങ്ങൾക്ക് തുടക്കം

കോഴിക്കോട്: സംസ്ഥാനത്ത് മണിക്കൂറിൽ 20 കിലോമീറ്റർ അതിവേഗ ട്രയിൻ വരുന്നു. ഇതിൻ്റെ മുന്നോടിയായി റെയിൽ പാത സ്ഥാപിക്കുന്നതിന് പ്രാരംഭ പ്രവർത്തനം ആരംഭിച്ചു . ഇതിൻറെ പ്രഖ്യാപനം തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഇന്ന് നടത്തിയേക്കുമെന്നു കരുതുന്നു. ഡൽഹിയിലെ മെട്രോ റെയിൽവേ കോർപ്പറേഷൻ നേതൃത്വത്തിലാണ് പാത നിർമ്മിക്കുന്നത്. ഇതിൻറെ ഭാഗമായി മെട്രോ റെയിൽ കോർപ്പറേഷൻ ഓഫീസ് മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ പ്രവർത്തനമാരംഭിച്ചു. മെട്രോമാൻ ഇ ശ്രീധരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സമഗ്രമായ പദ്ധതി രേഖ തയ്യാറാക്കുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ നീളത്തിലാണ് അതിവേഗപാത പരിഗണനയിലുള്ളത്. 9 മാസത്തിനുള്ളിൽ സമഗ്രമായ വിശദ റിപ്പോർട്ട് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് നൽകാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top