കാസർകോട്: കാസർകോട് ജില്ലയിലെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ ദേശീയ പാതയിലെ അപകട മേഖലകളിൽ സന്ദർശനം ആരംഭിച്ചു. ദേശീയപാത നിർമ്മാണം നടക്കുന്ന ചെറുവത്തൂർ വീരമല കുന്ന് സേന ബുധനാഴ്ച സന്ദർശിച്ചു. ചെറുവത്തൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി പ്രമീള, ഹൊസ്ദുർഗ് തഹസിൽദാർ ടി. ജയപ്രസാദ് എന്നിവരും കൂടെയുണ്ടായിരുന്നു. മഴ ആരംഭിച്ചതോടെ മണ്ണിടിച്ചൽ തുടരുന്ന സ്ഥലമാണ് വീരമലക്കുന്ന്
തൊട്ടടുത്തെ പ്രദേശമായ മട്ടലായിയിൽ മണ്ണിടിഞ്ഞ് വീണ് ദേശീയപാത നിർമ്മാണ ജോലി ചെയ്തു കൊണ്ടിരുന്ന ഇതരസംസ്ഥാന തൊഴിലാളി മരണപ്പെട്ടിരുന്നു. മഴ ശക്തമാകുന്നതോടെ ഇനിയും മണ്ണിടിയാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇത് കണക്കിലെടുത്താണ് ദുരന്ത നിവാരണ സേന അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ പര്യടനം ആരംഭിച്ചിട്ടുള്ളത്.