27 ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപകമായ പണിമുടക്ക്

ന്യൂഡൽഹി: 27 ന് ബാങ്ക് ജീവനക്കാർ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്‌തു. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചു ദിവസമാക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിട്ടുള്ളത്.
ബാങ്ക് ജീവനക്കാരുടെ രാജ്യത്തെ ഒമ്പത് യൂണിയനുകളുടെ സംയുക്ത സംഘടനയാണ് പണിമുടക്ക് ആഹ്വാനം നൽകിയിട്ടുള്ളത്. 2023ൽ ഇതുസംബന്ധിച്ച് ബാങ്ക് മാനേജ്മെൻ്റ് തീരുമാനിച്ചെങ്കിലും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇതുസംബന്ധിച്ച് കഴിഞ്ഞ മാർച്ചിൽ സംഘടന പണിമുടക്ക് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.
27ന് പണിമുടക്ക് നടന്നാൽ റിപ്പബ്ലിക് ദിന അവധിയും ശനി, ഞായർ അവധികളും ഉൾപ്പെടെ നാലു ദിവസം ബാങ്കുകൾ തുടർച്ചയായി അടഞ്ഞു കിടക്കും. ജീവനക്കാർക്ക് തുടർച്ചയായ നാലുദിവസം അവധി ആകുകയും ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top