പാലക്കാട്: സ്കൂകൂൾ കായിക താരത്തിന് ക്രൂര മർദനം. പാലക്കാട് പിഎംജി സ്കൂളിലെ ദേശീയ കായിക താരം കൂടിയായ വിദ്യാർത്ഥിയെയാണ് സീനിയർ വിദ്യാർത്ഥികൾ മർദിച്ചത്. കല്ലേക്കാട് സ്വദേശി അബ്‌ദുൾ നിഹാലിനാണ് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനമേറ്റത്. ആക്രമണത്തിൽ അബ്‌ദുൾ നിഹാലിൻ്റെ ഇടത് കൈക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റതോടെ റോളർ സ്കേറ്റിങ്ങ് ദേശീയ താരമായ അബ്ദുൾ നിഹാലിന്റെ കായിക പരിശീലനം ഒരു വർഷം മുടങ്ങും. ഈ വർഷത്തെ കായിക മേളയിൽ റിലേയിൽ സ്വർണ മെഡൽ നേടിയ ടീമംഗമാണ് നിഹാൽ. റോളർ സ്കേറ്റിങ്ങിൽ കേരളത്തിന് വേണ്ടി രണ്ട് സ്വർണം നേടിയിട്ടുണ്ട്. വിഷയത്തിൽ ആറു വിദ്യാർത്ഥികളെ സ്‌കൂൾ അധികൃതർ സസ്പെൻഡ് ചെയ്‌തു. മകനെ മർദിച്ച സംഭവത്തിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് നിഹാലിൻ്റെ പിതാവ് നിസാർ പറഞ്ഞു.
പാലക്കാട് ദേശീയ കായിക താരത്തിന് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനം; ആറു വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ


