ന്യൂഡൽഹി: ദേശീയ പാത ഫീസ് നിരക്കും നിരക്കു നിർണ്ണയവും ശേഖരണ ചട്ടം ഭേദഗതി ചെയ്‌തു. ഇതു സംബന്ധിച്ചു കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒരു ദേശീയ എക്‌സ്പ്രസ് വേ പൂർണ്ണമായി തുറക്കാത്ത സാഹചര്യത്തിൽ സാധാരണ ദേശീയ പാതകൾക്കു ബാധകമായ കുറഞ്ഞ നിരക്കിൽ പൂർത്തിയായ ഭാഗത്തിന് വിജ്ഞാപനമനുസരിച്ച് ടോൾ ഈടാക്കും. ഭേദഗതി ചെയ്‌ത ചട്ടം ഫെബ്രു 15നു നിലവിൽ വരും. ഭാഗീകമായി മാത്രം പ്രവർത്തന ക്ഷമമായ ദേശീയ എക്‌സ്പ്രസ് വേ ഉപഭോക്താക്കൾക്കു സാധാരണ ദേശീയപാതയേക്കാൾ 25 ശതമാനം കൂടുതലായിരിക്കും ടോൾ. ദേശീയ പാത പൂർണ്ണമായി തുറന്നില്ലെങ്കിലും തുറന്ന ഭാഗത്തിന് ഈ നിരക്കിൽ ടോൾ ഈടാക്കും. ഭേദഗതി നിലവിൽ വരുന്ന തിയതി മുതൽ ഒരു വർഷം വരെയോ എക്സ്പ്രസ് വെ പൂർണ്ണമായി പ്രവർത്തനക്ഷമമാക്കുന്നതു വരെയോ ഈ നിയമത്തിനു സാധുതയുണ്ടായിരിക്കും.
ദേശീയപാത ടോൾ നിയമം ഭേദഗതി ചെയ്‌തു; ടോൾ പിരിവ് 15 മുതൽ


