എറണാകുളം-ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു; വിവിധ സ്‌ഥലങ്ങളിലെ നിരക്കുകൾ ഇങ്ങനെ

കൊച്ചി എറണാകുളം- കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ‌്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു. ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര മന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന സ്പെഷൽ ട്രെയിൻ രാവിലെ 8.50 നു പുറപ്പെട്ടു. വൈകിട്ട് 5.50നു ബെംഗളൂരുവിലെത്തും. സുരേഷ് ഗോപി തൃശൂർ വരെ ട്രെയിനിൽ യാത്ര ചെയ്തു.

വിവിധ സ്റ്റേഷനുകളിലേക്കുള്ള നിരക്ക്:
എറണാകുളം ഭാഗത്തേക്ക്, ബ്രാക്കറ്റിൽ എക്സിക്യുട്ടീവ് ചെയർകാർ നിരക്ക്:സേലം- 566 രൂപ (1182), ഈറോഡ്-665 (1383), തിരുപ്പൂർ-736 (1534), കോയമ്പത്തൂർ -806 (1681), പാലക്കാട്-876 (1827), തൃശൂർ-1009 (2110).
ബെംഗളൂരു ഭാഗത്തേക്ക്
തൃശൂർ – 293 (616), പാലക്കാട് -384 (809), കോയമ്പത്തൂർ-472 (991), തിരുപ്പൂർ -550 (1152), ഈറോഡ് -617 (1296), സേലം-706 (1470), കെആർ പുരം -1079 (2257).

മറ്റു ട്രെയിനുകളിലെ ബെംഗളൂരു-എറണാകുളം എസി ടിക്കറ്റ് നിരക്ക്
ബെംഗളൂരു-എറണാകുളം ഇൻ്റർസിറ്റി എക്‌സ്പ്രസ്: എസി ചെയർകാർ-790 രൂപ.

ബെംഗളൂരു-കന്യാകുമാരി എക്‌സ്പ്രസ് : തേഡ് ഇക്കോണമി എസി-915 രൂപ, തേഡ് എസി-995 രൂപ, സെക്കൻഡ് എസി-1410 രൂപ, ഫസ്‌റ്റ് എസി-2350 രൂപ.
യശ്വന്തപുര-തിരുവനന്തപുരം എസി എക്‌സ്പ്രസ്: തേഡ് എസി-1030 രൂപ, സെക്കൻഡ് എസി-1440 രൂപ, ഫസ്‌റ്റ്‌ എസി-2405 രൂപ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top