തൃക്കരിപ്പൂർ :ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഹെൽപ്പ് ഏജ് ഇന്ത്യയുടെ സഹായത്താൽ മുതിർന്ന പൗരന്മാർക്ക് പരിശീലനം നൽകി. ഒറ്റപ്പെടൽ, അവഗണന ദാരിദ്ര്യം എന്നിവയ്ക്ക് എതിരെ പോരാടി തങ്ങളുടെ അവകാശങ്ങളും അധികാരങ്ങളും നേടിയെടുക്കാൻ പ്രായമായവരെ പ്രാപ്തമാക്കുന്നതായിരുന്നു ക്ലാസ് ക്ലാസിൻ്റെ ഔപചാരിക ഉദ്ഘാടനം ലൈബ്രറി കൗൺസിൽ തൃക്കരിപ്പൂർ പഞ്ചായ ത്ത് കമ്മിറ്റി കൺവീനർ ശ്രീധരൻ .പി. ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ഗ്രന്ഥശാല മുൻ താലൂക്ക് കൗൺസിൽ അംഗം പി. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പ്രായമായവരുടെ പെൻഷൻ സംബന്ധിച്ച വിവരങ്ങൾ ആരോഗ്യ സുരക്ഷയും ഇൻഷൂറൻസുംകാഴ്ച സംബന്ധ പ്രശ്നങ്ങൾക്കുള്ള സഹായങ്ങൾപ്രായമായവരുടെ സ്വയം പര്യാപ്ത ഗ്രൂപ്പുകളുടെ ആവശ്യക
Age Care helpline സാധ്യതകൾ
പ്രായമായവർക്ക് നിയമപരമായ സഹായങ്ങൾ തേടേണ്ട സ്ഥലങ്ങൾഗവൺമെൻ്റ് / പ്രൈവറ്റ് ഓൾഡ് ഏജ് ഹോപ്രായമായവരുടെ അധികാര അവകാശങ്ങൾ
മുതിർന്നിവർക്ക് വേണ്ടിയുള്ള ഡിജിറ്റൽ സുരക്ഷാ ക്ലാസ്
10) മക്കൾക്ക് സ്വന്ത് നൽകുമ്പോൾ വിൽപത്രം തയ്യാറാക്കുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ മുതിർന്നവർ അവരുടെ സമ്പാദ്യം സുരക്ഷിതമായി എങ്ങനെ സൂക്ഷിക്കാം, കൈകാര്യം ചെയ്യാം
മുതിർന്നവർക്കു വേണ്ടി നിയമോപദേശം –
തുടങ്ങിയ 12 മേഖലകളെ പരാമർശിക്കുന്നതായിരുന്നു ക്ലാസ് ‘ സെക്രട്ടറി പി. രാജ് ഗോപാലൻ സ്വാഗതം പറഞ്ഞു. കെ.വി. രാമകൃഷ്ണൻ ചർച്ചയിൽ പങ്കെടുത്തു ചടങ്ങിൽ മുതിർന്ന പാചക തൊഴിലാളി ടി.ടി.തമ്പായിയെ ആദരിച്ചു.
ഒറ്റപ്പെടലിനും അവഗണനയ്ക്കും ദാരിദ്യത്തിനും എതിരെ പോരാടാൻ – പരിശീലന ക്ലാസ് നൽകി


