റീൽസ് അഭ്യാസ പ്രകടനത്തിനിടെ അപകടം; ആഡംബര കാറിടിച്ച് മരിച്ചത് ഏകമകൻ; നീതി തേടി അമ്മയുടെ പോരാട്ടം

ഡൽഹിയിലെ ദ്വാരകയിൽ നടന്ന വാഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട സാഹിൽ ധനേഷ(23)യുടെ മാതാവ് ഇന്നാമാക്കൻ നീതി തേടി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി. #Justice for Sahil എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ തുടങ്ങിയ ക്യാമ്പയിൻ വഴി ആയിരക്കണക്കിന് ആളുകളാണ് അന്നാമാക്കന് പിന്തുണയുമായി എത്തുന്നത്. വാഹന ഉടമയെയും പ്രതിയെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരുമെന്നാണ് അന്നാമാക്കൻ പറയുന്നത്.
ഫെബ്രുവരി മൂന്നിനാണ് പ്രായപൂർത്തിയാകാത്ത 1000 ക്ലാസുകാരൻ അമിതവേഗതയിൽ ഓടിച്ച സ്കോർപിയോ എസ്യുവി ഇടിച്ച് ഇന്നാമാക്കൻ്റെ ഏക മകൻ സാഹിൽ കൊല്ലപ്പെട്ടത്. സാഹിലിൻ്റെ ബൈക്കിലേക്ക് സ്കോർപിയോ എസ്യുവി ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പൊലീസിൻ്റെ റിപ്പോർട്ട്. സഹോദരിക്കൊപ്പം കാറിൽ റീൽസ് ചിത്രീകരിക്കാനായി അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് തൻ്റെ മകൻ്റെ ജീവൻ നഷ്ടമായ അപകടമുണ്ടായതെന്ന് ഇന്നാ മാക്കൻ ആരോപിച്ചു. റോഡിലെ സ്‌പീഡ് വീഡിയോയിൽ ഇക്കാര്യം വ്യക്തമാണെന്നും അവർ പറഞ്ഞു.എസ്യുവി മറ്റ് വാഹനങ്ങളെ മറികടന്ന് റോഡിൻ്റെ എതിർവശത്തേക്ക് ഇടിച്ചുകയറി സാഹിലിൻ്റെ ബൈക്കിലും ഒരു ടാക്‌സിയിലും പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലും ഇടിച്ചു. ബ്രേക്ക് ചവിട്ടാൻ പോലും കുട്ടി ഡ്രൈവർ ശ്രമിച്ചില്ലെന്ന് യുവതി ആരോപിച്ചു. ലൈസൻസില്ലാത്ത ഈ കുട്ടിക്ക് മുൻപും അമിതവേഗതയ്ക്ക് നിരവധി തവണ പിഴ ലഭിച്ചിട്ടുണ്ട്. ഇത്രയേറെ നിയമലംഘനങ്ങൾ നടത്തിയിട്ടും മകനെ തടയാൻ പിതാവ് തയ്യാറായില്ലെന്നും മാതാവ് ചൂണ്ടിക്കാട്ടി.
‘ഇതൊരു ക്രിമിനൽ പ്രവർത്തനമാണ്. മാതാപിതാക്കൾ സമ്പന്നരായതിനാൽ റോഡിൽ എന്തും ചെയ്യാൻ കഴിയുമെന്ന് ചിലർ കരുതുന്നു; ഇതൊരു ക്രിമിനൽ മാനസികാവസ്ഥയാണ്. അവരുടെ രസകരമായ പ്രവർത്തനങ്ങൾ കാരണം എന്റെ മകൻ മരിച്ചു’- ഇന്ന മാക്കൻ പറഞ്ഞു.
സംഭവത്തിൽ ദ്വാരക സൗത്ത് പൊലീസ് കേസെടുക്കുകയും വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത കുട്ടിയെ കസ്റ്റഡിയിലെടുത്ത് ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. എന്നാൽ പത്താം ക്ലാസ് പരീക്ഷയാണെന്ന് കാട്ടി ബന്ധുക്കൾ ജാമ്യത്തിനായി സമീപിക്കുകയും ഫെബ്രുവരി 10-ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്‌തു. ഇത് തന്നെ കൂടുതൽ വേദനിപ്പിച്ചുവെന്നാണ് ഇന്നാ മാക്കൻ പറയുന്നത്.ബിബിഎ അവസാന വർഷ വിദ്യാർത്ഥിയായിരുന്ന സാഹിൽ, ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ സർവകലാശാലയിൽ പ്രവേശനം നേടി ലണ്ടനിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിക്കുന്നത്. ഇന്നാ മാക്കൻ സാമ്പത്തിക പ്രതിസന്ധിക്കിടെ വളരെ കഷ്ടപ്പെട്ടാണ് മകനെ വളർത്തിയത്. തൻ്റെ വിദ്യാഭ്യാസ ചെലവുകൾക്കായി സാഹിൽ പാർട്ട് ടൈം ജോലിക്കും പോയിരുന്നു.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top