പാനൂർ: പൊയിലൂരിൽ നിന്നും കാണാതായ പുല്ലായിത്തോട്താഴെവീട്ടിൽ അഭിനവ് പവിത്രനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഇക്കഴിഞ്ഞ 17ന് രാവിലെ 7 മണി മുതലാണ് അഭിനവിനെ കാണാതായത്. കൊളവല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ ലൊക്കേഷൻ പൊയിലൂരിൽ തന്നെയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പൊലീസും, നാട്ടുകാരും വ്യാപക തിരച്ചിൽ നടത്തിവരവെയാണ് പൊയിലൂരിലെ തോട്ടിൽ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തുന്നത്