എംഡിഎംഎ കടത്തുകയായിരുന്ന കാര്‍ തലപ്പാടി കെ.സി റോഡിന് സമീപം അപകടത്തില്‍പെട്ടു. ചരക്ക് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കാറില്‍ ഉണ്ടായിരുന്ന ഉപ്പള നയാബസാറിലെ ആദാം മംഗളൂരുവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മറ്റൊരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഉള്ളാള്‍ പൊലീസ് ഓടി രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.
എംഡിഎംഎ കടത്തുകയായിരുന്ന കാര്‍ അപകടത്തില്‍പെട്ടു


