ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്‌തത് ചോദ്യം ചെയ്‌തു; മാവേലി എക്സ്‌പ്രസ്സിൽ ടിടിഇക്ക് നേരെ അതിക്രമം; 24 കാരൻ അറസ്റ്റിൽ

ആലപ്പുഴ: ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്‌തത്‌ ചോദ്യം ചെയ്‌ത ടിടിഇക്ക് നേരെ അതിക്രമം നടത്തിയെന്ന പരാതിയിൽ 24 കാരൻ അറസ്റ്റിൽ. തിരുവനന്തപുരം മംഗലാപുരം മാവേലി എക്‌സ്പ്രസ്സിൽ നടന്ന സംഭവത്തിൽ എറണാകുളം മട്ടാഞ്ചേരി സ്വദേശി ഷാഹിലിനെയാണ് എറണാകുളം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ടിടിഇയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നത് തടയാൻ എത്തിയ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയും അതിക്രമം നടന്നുവെന്നും പ്രതി മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top