ഡിസംബർ 3 ലോക ഭിന്നശേഷി ദിനം പ്രചരണാർത്ഥം വിളംമ്പര ജാഥ നടത്തി

മഞ്ചേശ്വരം :ലോക ഭിന്നശേഷി വാരാചരണത്തിന്റെയും ദിനാചരണത്തിൻ്റെയും പ്രചരണ ഭാഗമായി വിളമ്പര ജാഥ സംഘടിപ്പിച്ചു
സമഗ്ര ശിക്ഷ കേരള ബി ആർ സി മഞ്ചേശരത്തിന്റെ നേതൃത്വത്തിൽ വിളമ്പരജാഥ നടന്നു പരിപാടി യുടെ ഉദ്ഘാടനം മഞ്ചേശരം ബി പി സി ശ്രീ മതി സുമാദേവി നിർവഹിച്ചു എസ് എസ് ബി എ യു പി എസ് ഐല സ്കൂളിലെ കുട്ടികളുടെ ബാൻഡ് മേളത്തോടെ ആണ് വിളമ്പര ജാഥ ആരംഭിച്ചത് 80ഓളം കുട്ടികളും അധ്യാപകരും പരിപാടി യിൽ പങ്കെടുത്തു എസ് എസ് ബി എ യു പി എസ് ഐല സ്കൂളിലെ ദേവി പ്രസാദ് മാഷ് ബാൻഡ് മേളത്തിന് നേതൃത്വം നൽകി .മംഗല്പാടി പഞ്ചായത്ത്‌ പരിസരത്ത് നിന്നും ആരംഭിച്ച ജാഥ എസ് എസ് ബി എ യു പി എസ് സ്കൂളിൽ അവസാനിച്ചു. വിളംബരം ജാഥക് ശേഷം സ്കൂളിൽ സ്പെഷ്യൽ അസംബ്ലിയും സംഘടിപ്പിച്ചു ഐല സ്കൂളിലെ എഛ് എം ആയ ശ്രീമതി ജലജക്ഷി ടീച്ചർ നേതൃത്വം നൽകി. സ്പെഷ്യൽ എഡ്യൂക്കേറ്റർസ്മാരായ ബിന്ധ്യ എൻ, ഭവ്യ ബി എസ്, അനിതവേഗസ്, റീമ എം, ക്ലസ്റ്റർകോഡിനേറ്റേഴ്‌സ് ആയ മോഹിനി ഭട്ട്,വിദ്യ ജി, ചന്ദ്രിക കെ, നാരായണ രാജ്, തിലക ഷെട്ടി, ശ്യാമള എം സ്കൂളിലെ അധ്യാപകർ ആയ നിഷിദ് എം, ഭവ്യ എം എന്നിവരും പങ്കെടുത്തു ദേവിപ്രാസാദ് മാഷ് പരിപാടിക്ക് നന്ദി പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top