നീലേശ്വരം: പ്രമുഖ കായിക താരം മനോജ് പള്ളിക്കരയുടെ സൗജന്യ കായിക പരീശീലനത്തിലൂടെ തുടർച്ചായി പത്താം വർഷവും സ്പോർട്സ് അക്കാഡമിയിലേക്ക് 4 കൂട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.
പുതുക്കൈ ഗവ. യുപിസ്കൂളിലെ സി.സൂര്യദേവ് ,കുട്ടമത്ത് ഗവ. ഹൈസ്കൂളിലെ നന്ദികേശ് , പള്ളിക്കര സെന്റ് ആൻസ് യുപി സ്കൂളിലെ എ.വി പൂജാ ലക്ഷ്മി എന്നിവരും സെക്കന്റ് അലോട്ട്മെന്റ് റിസൾട്ട് കാത്തിരിക്കുന്ന വിഷ്ണുജിത്തുവുമാണ് ഈ നേട്ടക്കാർ . ഏപ്രിൽ മാസം 14 ജില്ലകളിലും സ്പോർട്സ് സെലക്ഷൻ ട്രയൽ നടന്നിരുന്നു.. നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന സെലക്ഷൻ ട്രയലിൽ 1000 ത്തിലധികം കുട്ടികൾ പങ്കെടുത്തു.
സെലക്ഷൻ കിട്ടിയ ഈ കുട്ടികൾ തിരുവനന്തപുരത്താണ് സെലക്ഷൻ ട്രയൽസിൽ ഇറങ്ങിയത്.15 ദിവസത്തെ കഠിനമായ കായിക പരിശിലനം നൽകിയാണ് കുട്ടികളെ സെലക്ഷൻ ട്രയലിൽ പങ്കെടുക്കുവാൻ തയ്യാറാക്കി തിരുവനന്തപുരത്തേക്ക് പറഞ്ഞുവിട്ടത്. എല്ലാവർഷവും കേരള സ്പോർട്സ് കൗൺസിൽ 19 കായിക ഇനത്തിലാണ് സെലക്ഷൻ ട്രയൽ സംഘടിപ്പിക്കുന്നത്.
മനോജിന്റെ ശിക്ഷണത്തിൽ ആകെ 31 കുട്ടികൾക്ക്
സെലക്ഷൻ കിട്ടിയുണ്ട്. മിക്ക കുട്ടികൾ അതാത് ഗെയിമുകളിൽ കേരള ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. മനോജ് പരിശീലനം നൽകിയ. 200 ഓളം പേർ
പി.എസ് സി കായികക്ഷമതാ പരീക്ഷ പാസായി കേരള പോലീസ് . എക്സൈസ്. ബീറ്റ് ഫോറസ്റ്റ്റ് . ഫയർമാൻ. റെയിൽവേ പോലീസ് . ആർമി . ഡൽഹി പോലീസ് . എന്നീ സേനകളിൽ ജോലി ചെയ്യുന്നുണ്ട്. കാസർകോട് ബി ആ ർ സി യിൽ ദിവസ വേതനടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മനോജ്റഗ്ബി സംസ്ഥാന ജോയിന്റ് സെക്രട്ടറി,ജില്ലാ സെക്രട്ടറി.കാരംസ് കാസർകോട് ജില്ലാ കോർഡിനേറ്റർ.
ടെന്നീസ് വോളി ബോൾ ജില്ലാ ജോ. സെക്രട്ടറി.
യോങ്ങ് മുഡോ ജില്ലാ മെമ്പർ നിലകളിൽ പ്രവർത്തിക്കുന്നു. പാവപ്പെട്ട കുട്ടികൾക്ക് കായിക മേഖലയിൽ നേട്ടം കൈവരിക്കാൻ മനോജിന്റെ സൗജന്യ പരിശീലനം അനുഗ്രഹമാണെന്ന് സെലക്ഷൻ ലഭിച്ച കുട്ടികളുടെ രക്ഷിതാക്കളായ
ലതിക കുട്ടമത്ത്,
സുരേഷ് പുതുക്കൈ,
അജയൻ വട്ടപ്പൊയിൽ,
വേണുഗോപാലൻ പുതുക്കൈ,
എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ
ലതിക കുട്ടമത്ത്
സുരേഷ് പുതുക്കൈ
അജയൻ വട്ടപ്പൊയിൽ
വേണുഗോപാലൻ പുതുക്കൈ
മനോജ് പള്ളിക്കര