സംസ്ഥാന ഇൻക്ലൂസീവ് കായിക മേളയിൽ പങ്കെടുത്ത് മികച്ച വിജയം കരസ്തമാക്കിയ മഞ്ചേശ്വരത്തിന്റ കായിക പ്രതിഭകളെയും പരിശീലകരെയും മഞ്ചേശ്വരം ബി. ആർ. സി. അനുമോദിച്ചു

മഞ്ചേശ്വരം :സംസ്ഥാന ഇൻക്ലൂസീവ് കായിക മേളയിൽ പങ്കെടുത്തു മികച്ച വിജയം കരസ്തമാക്കിയ മഞ്ചേശ്വരത്തിന്റ കായിക പ്രതിഭകൾക്കും പരിശീലകർക്കും മഞ്ചേശ്വരം ബി. ആർ. സി.നൽകിയ അനുമോദന ചടങ്ങു MLA ശ്രീ. AKM അഷ്‌റഫ്‌ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ സമഗ്ര ശിക്ഷാ കേരള കാസർഗോഡ് ജില്ല പ്രൊജക്റ്റ്‌ കോഓ ർഡിനേറ്റർ ശ്രീ. ബിജുരാജ് അധ്യക്ഷസ്ഥാനം അലങ്കരിച്ചു. മംഗല്പാടി പഞ്ചായത്ത് പ്രസിഡന്റ്‌. ശ്രീമതി. റുബീന നൗഫൽ, എഡ്യൂക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. ഇർഫാന ഇക്ബാൽ, ബി. പി. സി. സുമാദേവി,വാർഡ് മെമ്പർ ശ്രീ. മജീദ് പച്ചബ്ളാ,സുബൈർ, അബ്ബാസ്. എം. എ, അസീസ് മണിമുണ്ട, ലത്തീഫ് കജേ, സുമയ്യ, റീമ,പ്രഥമ അധ്യാപകരായശ്രീമതി ചിത്രാവതി,ശ്രീ.പാട്രിക് എന്നിവർ പ്രസംഗിച്ചു. മഞ്ചേശരം ബി ആർ സി യുടെ നേതൃത്വത്തിൽ പരിശീലനം നൽകിയ14 വയസിനു മുകളിലുള്ള കുട്ടികളുടെ ക്രിക്കറ്റ്‌നാണ് സംസ്ഥാതലത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയത് മഞ്ചേശ്‌രം ബി ആർ സി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയ ബിന്ധ്യ, സ്പെഷ്യലിസ്റ്റ് അധ്യാപകൻ ആയ മൊയ്തു, രാജേഷ് എന്നിവരാണ് ക്രിക്കറ്റിന് കുട്ടികൾക്ക് പരിശീലനം നൽകിയത് വിവിധഇന ങ്ങളിലായി 18 കുട്ടികളാണ് മഞ്ചേശ്വരം ബി ആർ സംസ്ഥാന കായികമേളയിൽ പങ്കെടുത്തത്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top