മംഗളൂരു: തെരുവ് നായ്ക്കളുടെ കടിയേറ്റ് ആറുവയസുകാരൻ ആശുപത്രിയിൽ. മംഗളൂരു ബജ്‌പെ സൗഹാർദ നഗറിലെ മുഹമ്മദ് അസ്ഹറിൻ്റെ മകൻ അഹിലിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. വ്യാഴാഴ്‌ച രാവിലെ മദ്രസയിൽ പോയി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. വഴിയിൽ വച്ച് ഒരു കൂട്ടം തെരുവ് നായ്ക്കൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മുഖത്തും കൈകൾക്കും കടിയേറ്റു. നിലവിളി കേട്ട് മാതാവ് നായ്ക്കളെ ആട്ടിയോടിച്ച് കുട്ടിയെ രക്ഷപ്പെടുത്തി. ഉടൻ തന്നെ കുട്ടിയെ ബാജ്‌പെ സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി കട്ടീലിലെ ദുർഗ് സഞ്ജീവിനി മണിപ്പാൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി കണ്ടവര ഗ്രാമപ്പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും അധികൃതർ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്നും ബന്ധുവായ മുഹമ്മദ് മുസമ്മിൽ ആരോപിച്ചു.
മദ്രസയിൽ പോയിവരികയായിരുന്ന ആറുവയസുകാരനെ തെരുവ്നായ്ക്കൾ ആക്രമിച്ചു, മുഖത്തും കൈകളിലും കടിയേറ്റ കുട്ടി ആശുപത്രിയിൽ


