അട്ടപ്പാടി: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചു. അട്ടപ്പാടി ചീരക്കടവിൽ മല്ലൻ എന്നയാളാണ് കാട്ടാനയാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. വെള്ളിയാഴ്ചയാണ് മല്ലനെ കാട്ടാന ആക്രമിച്ചത്
ആനയുടെ ആക്രമണത്തിൽ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറിയതടക്കം ഗുരുതര പരിക്കുകളാണ് മല്ലന് ഉണ്ടായിരുന്നത്. മെച്ചപ്പെട്ട ചികിത്സയ്ക്കായാണ് മല്ലനെ ഇന്നലെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. വെന്റിലേറ്ററിലാണ് തൃശ്ശൂരിലേക്ക് കൊണ്ടുപോയത്
ശനിയാഴ്ച രാവിലെ മല്ലൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിൽ. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മൃതദേഹം അട്ടപ്പാടിയിലേക്ക് കൊണ്ടുപോകും.