കരിവെള്ളൂര്‍ ശിവക്ഷേത്ര കുളത്തിലാണ് യുവാവ് മുങ്ങിമരിച്ചത്. ഇടുക്കി ചെറുതോണി സ്വദേശി അഖില്‍ അഗസ്റ്റിന് (22)ആണ് മരിച്ചത്. പഠന കാലത്ത് ബംഗളരുവിലെ ഹോസ്റ്റലില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കൊപ്പം കരിവെള്ളൂരിലെ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു അഖില്‍. ഇന്നലെ വൈകുന്നേരം 5.30 ഓടെ കൂട്ടുകാരൊത്ത് ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു. ഇതിനിടയില്‍ അഖില്‍ വെള്ളത്തില്‍ മുങ്ങി താഴുകയായിരുന്നു. ഏറെ നേരം കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളും നാട്ടുകാര്യം ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അഖിലിനെ കണ്ടെത്തിയത്. തുടര്‍ന്ന് പയ്യന്നൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക്മാറ്റി
ക്രിയേറ്റീവ് കോർണർ ശില്പശാല സംഘടിപ്പിച്ചു മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും