കാസർകോട്: ഛർദ്ദി ബാധിച്ച് ഗുരുതരനിലയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവാവ് മരിച്ചു. ചിറ്റാരിക്കാൽ, പാലാവയൽ, നിരത്തും തട്ടിലെ ചെറുവീട്ടിൽ സി. രാജീവൻ (26) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് രാജീവന് ഛർദ്ദി തുടങ്ങിയത്. വീട്ടിൽ വച്ച് നിരവധി തവണ ഛർദ്ദിച്ച് അവശനായ ഇയാളെ ചെറുപുഴയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചു. നില അതീവ ഗുരുതരമായതിനാൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രവി-മീനാക്ഷി ദമ്പതികളുടെ മകനാണ് രാജീവൻ. സഹോദരങ്ങൾ: രാഗി, രാജി, രാഹുൽ
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ സുഖപ്രസവം ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേള ഇന്ന് മുതൽ കണ്ണൂരിൽ