തിരുവനന്തപുരം വിതുരയിൽ യുവാവിനെ മകന്റെ ചോറൂണു ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരയത്തും പാറ സ്വദേശി അമൽകൃഷ്ണനാണ് മരിച്ചത്. കടബാധ്യത മൂലം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സുഹൃത്തുക്കൾക്കൊപ്പം നടത്തുന്ന ടർഫിനടുത്തുള്ള പഴയ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് ആത്മഹത്യക്കുറിപ്പ് കിട്ടിയിട്ടുണ്ട്.ഇന്ന് അമലിന്റെ മകൻ്റെ ചോറൂണ് ചടങ്ങുകൾ നടക്കുന്നതിനിടെയാണ് സംഭവം. ചടങ്ങിന്റെ ഭാഗമായി അമലിന്റെ വീട്ടുകാർ അടുത്തുള്ള ഗുരുമന്ദിരത്തിൽ പോയിരുന്നു. അമൽ ഇവർക്കൊപ്പം എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പഴയ കെട്ടിടത്തിൽ അമലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അമലും ആറു സുഹൃത്തുക്കളും ചേർന്നാണ് ടർഫ് നടത്തിയിരുന്നത്. ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് വിവരം. വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മകന്റെ ചോറൂണു ദിവസം പിതാവ് തൂങ്ങിമരിച്ച നിലയിൽ; ലക്ഷങ്ങളുടെ കടബാധ്യത


