കോഴിക്കോട്: സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌ത് പെൺകുട്ടിയുടെ നഗ്‌ന ചിത്രങ്ങൾ ആവശ്യപ്പെട്ട കാസർകോട്
സ്വദേശി പിടിയിൽ. കാസർകോട് കാട്ടിപ്പളളം നാരായണീയം വീട്ടിൽ ഷിബി(29)നെ ആണ് ബേപ്പൂർ പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്‌ത്. ബേപ്പൂർ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർഥിനിയോട്, താൻ സിനിമ സംവിധായകനാണെന്നും സിനിമയിൽ അഭിനയിപ്പിക്കാം എന്നും പറഞ്ഞ് ഫോൺ വിളിച്ചും വാട്‌സാപ് മെസേജ് അയച്ചും ലൈംഗിക ഉദ്ദേശത്തോടെ നഗ്‌നചിത്രങ്ങൾ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് പെൺകുട്ടി ബേപ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നു. കേസ് രജിസ്റ്റർ ചെയ്‌ത പൊലീസ് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ബേപ്പൂർ സബ് ഇൻസ്പെക്ടർ അംഗജൻ, സിപിഒ സരുൺ, ഫറോക്ക് എസിപി സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ അരുൺ, എസ്സിപിഒ വിനോദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌ത് പെൺകുട്ടിയുടെ നഗ്‌ന ചിത്രങ്ങൾ ആവശ്യപ്പെട്ട കാസർകോട് സ്വദേശി പിടിയിൽ


