ദുബായ്: ദുബായിൽ കെട്ടിടത്തിന് മുകളിൽ നിന്ന് തെന്നി വീണ് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി മുഹമ്മദ് മിഷാൽ(19) ആണ് മരിച്ചത്.
താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ കയറി നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.പരിക്കേറ്റ മിഷാലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളിപ്പറമ്പ് വീരുപ്പിൽ മുനീറിന്റെയും പുത്തൂർമഠം കൊശാനി വീട്ടിൽ ആയിഷയുടെയും മകനാണ്. സന്ദർശക വിസയിൽ ദുബായിലെത്തിയതായിരുന്നു മുഹമ്മദ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഫോട്ടോയെടുക്കാൻ കെട്ടിടത്തിന് മുകളിൽ കയറി; ദുബായിൽ കാൽവഴുതി വീണ് മലയാളി യുവാവിന് ദാരുണാന്ത്യം


