കയ്യാർ, കൊക്കച്ചാലിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച; വിലപിടിപ്പുള്ള വാച്ചുകളും അരലക്ഷം രൂപയും 1000 യു എ ഇ ദിർഹവും കൊള്ളയടിച്ചു

കാസർകോട്: കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ കയ്യാർ, കൊക്കച്ചാലിൽ വീട് കുത്തിത്തുറന്ന് കവർച്ച. കൊക്കച്ചാലിലെ ഉബൈസ് മൻസിലിലെ ഉമ്മർ ഉസൈദിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു. തിങ്കളാഴ്‌ച 12 മണിക്കും ബുധനാഴ്‌ച എട്ടുമണിക്കും ഇടയിലുള്ള സമയത്താണ് കവർച്ച നടന്നതെന്നു സംശയിക്കുന്നതായി പരാതിയിൽ പറഞ്ഞു. പരാതിക്കാരനും കുടുംബവും വീടുപൂട്ടി കോഴിക്കോട്ടേയ്ക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന റാഡോ വാച്ച് ഉൾപ്പെടെ വിലപിടിപ്പുള്ള മൂന്നു വാച്ചുകൾ, അരലക്ഷം രൂപ, 1000 യു എ ഇ ദിർഹം എന്നിവ കവർച്ച ചെയ്‌തതെന്നു പരാതിയിൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ മണിയമ്പാറയിലും സമാന രീതിയിൽ കവർച്ച നടന്നിരുന്നു. പ്രസ്തുത സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് കയ്യാറിലെ വീട്ടിലും കവർച്ച നടന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top