ആലപ്പുഴ: ലൗ ജിഹാദ് ആരോപണത്തിൽ ഭീഷണി ഭയന്ന് ജാർഖണ്ഡ് സ്വദേശികൾ കേരളത്തിൽ അഭയം തേടി. ചിത്തപ്പൂർ സ്വദേശികളായ മുഹമ്മദ് ഗാലിബും ആശ വർമ്മയുമാണ് അഭയം തേടിയെത്തിയത്. ഇരുവരും കായംകുളത്ത് എത്തിയ ശേഷമാണ് വിവാഹിതരായത്. ഇവരെ തേടി ബന്ധുക്കൾ കായംകുളത്ത് എത്തിയെങ്കിലും ഇരുവരും പോകാൻ തയ്യാറായില്ല. ജാർഖണ്ഡിൽ തങ്ങൾ വധഭീഷണി നേരിടുന്നതിനാലാണ് തിരികെ പോകാത്തതെന്ന് ദമ്പതികൾ അറിയിച്ചു.
സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസം നൽകാൻ വേനൽമഴയെത്തുന്നു മുള്ളേരിയ ലയൺസ് ക്ലബ്ബ് ഗവർണ്ണർ വിസിറ്റും കുടുംബ സംഗമവും നടത്തി