തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഡ്രൈ ഡേ ഉത്തരവ് ഇറക്കി. തെക്കൻ ജില്ലകളിൽ ഡിസംബർ 7 മുതൽ 9 വരെയും വടക്കൻ ജില്ലകളിൽ ഡിസംബർ 9 മുതൽ 11 വരെയും വോട്ടെണ്ണൽ ദിവസം സംസ്ഥാന വ്യാപകമായുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുന്നത്. ഡ്രൈ ഡേ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് കത്ത് നൽകി. തെരഞ്ഞെടുപ്പ് തീയതി അടിസ്ഥാനമാക്കി അതിർത്തിയിൽ നിന്നും മൂന്ന് കിലോമീറ്റർ ചുറ്റളവിൽ മദ്യ നിരോധനം ഏർപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചാണ് കത്ത്. തമിഴ്‌നാട്, കർണാടക, പുതുച്ചരി എന്നീ അതിർത്ഥികളിലാണ് മദ്യ നിരോധനം ഏർപ്പെടുത്താൻ അഭ്യർത്ഥിച്ച് കത്തയച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഡ്രൈ ഡേ ഉത്തരവ് ഇറക്കി, അതിർത്തികളിലും നിയന്ത്രണത്തിന് നീക്കം


