കണ്ണൂർ: കണ്ണൂർ പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീ മരിച്ച നിലയിൽ. ചെറുകുന്ന് അയ്യോത്ത് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. പറശ്ശിനിക്കടവ് ലോഡ്ജിൽ മരിച്ച സ്ത്രീയോടൊപ്പം ഉണ്ടായിരുന്നയാളെ മാട്ടൂലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ചെറുകുന്ന് അയ്യോത്ത് സ്വദേശി കെ പി വിജയനാണ് മരിച്ചത് ചെറുകുന്ന് മുട്ടിൽ സ്വദേശിയും അയ്യോത്ത് താമസക്കാരിയുമായ സീമയെയാണ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുകുന്ന് സ്വദേശിയായ വിജയൻ എന്നയാളുടെ പേരിലാണ് റൂം എടുത്തത്. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കണ്ണൂരിൽ ലോഡ്ജിൽ സ്ത്രീ മരിച്ച നിലയിൽ; ഒപ്പം ഉണ്ടായിരുന്ന ആളെ മാട്ടൂലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


