കാസർകോട്: ബേവിഞ്ചയിൽ ഗതാഗതം വഴിതിരിച്ചവിട്ടതിനെ തുടർന്ന് ദേശീയപാതയിൽ ഓടുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ ചിലവ കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ എത്തുന്നില്ലെന്ന് പരാതി. പ്രസ് ക്ലബ് ജംങ്ഷനിൽ യാത്രക്കാരെ ഇറക്കി പഴയ ബസ് സ്റ്റാൻഡ് വഴി ഡിപ്പോയിലേക്ക് പോകുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. ഇത് കാരണം പുതിയ ബസ് സ്റ്റാൻഡ് വഴി ചെർക്കളയിലേക്ക് പോകുന്നവർക്ക് ദുരിതമാണ് കെഎസ്ആർടിസി സമ്മാനിക്കുന്നത്. 10 രൂപ അധികം കൊടുത്ത് പുതിയ ബസ് സ്റ്റാൻഡിൽ പോകേണ്ട അവസ്ഥയാണ് ഇപ്പോൾ. അതേസമയം ദേശീയപാത വഴി വരുന്ന പ്രൈവറ്റ് ബസുകളെല്ലാം പുതിയ ബസ് സ്റ്റാൻഡിലെത്തിയാണ് പഴയ ബസ് സ്റ്റാൻഡിലേക്ക് പോകുന്നത്. യാത്രക്കാർ പരാതിപ്പെട്ടതോടെ ചില കെ.എസ്.ആർ.ടി.സി ബസുകൾ പുതിയ ബസ് സ്റ്റാൻഡിൽ വന്നുപോകാൻ തുടങ്ങിയിട്ടുണ്ട്. ജൂൺ 15നു ബേവിഞ്ചയിൽ മണ്ണിടിഞ്ഞതിനെ തുടർന്നാണ് ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചുവിട്ടത്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത യുവാവിനെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം