വൈദ്യുതിബന്ധം വിച്ഛേദിക്കാനെത്തിയ ഉദ്യാഗസ്ഥനെ വളർത്തുനായ കടിച്ചു;പ്രതികാര നടപടിയായി സർവീസ് കണക്ഷൻ കട്ട് ചെയ്തു

ഇടുക്കി: വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥനെ വളർത്തുനായ കടിച്ചു. കെഎസ്‌ഇബി തിരുവല്ല കല്ലിശ്ശേരി സെഷൻ പരിധിയിലെ ആർ രഞ്ജിത്തിനാണ് കടിയേറ്റത്. സംഭവത്തിൽ പ്രതികാര നടപടിയായി ഫ്യൂസ് വിച്ഛേദിക്കുന്നതിന് പകരം കെഎസ്ഇബി പോസ്റ്റിൽ നിന്ന് സർവീസ് കണക്ഷൻ കട്ട് ചെയ്തെന്ന് കുടുംബം ആരോപിച്ചു.
വീട്ടിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ രഞ്ജിത്ത് വളർത്തുനായയെ കണ്ടപ്പോൾ പേടിച്ചിരുന്നു. ഉടൻ ഉദ്യോഗസ്ഥൻ പ്ലെയർ കൊണ്ട് നായയുടെ തലയ്ക്ക് അടിച്ചു. പിന്നാലെയാണ് നായ കടിച്ചത്. എന്നാൽ വളർത്തു നായയെ അഴിച്ചുവിട്ട് കടിപ്പിച്ചുവെന്നാണ് രഞ്ജിത്ത് പരാതി നൽകിയിരിക്കുന്നത്. അതേസമയം ജീവനക്കാർ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ എത്തുമ്പോൾ വീട്ടിൽ ആരും ഇല്ലായിരുന്നു എന്നാണ് കുടുംബം പറയുന്നത്.’ഉദ്യോഗസ്ഥൻ അടിച്ചപ്പോൾ നായയുടെ തലയ്ക്ക് മുറിവേറ്റു. തൊലി ഇളകിപ്പോയിട്ടുണ്ട്. ഇന്നലെ രാവിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് പറഞ്ഞ് കെഎസ്ഇബിയിൽ നിന്ന് ഫോൺ കോൾ വന്നിരുന്നു. ഞങ്ങൾ അത് സമ്മതിക്കുകയും ചെയ്‌തു. പിന്നീട് പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ച് പരാതി ലഭിച്ചെന്ന് പറയുമ്പോഴാണ് സംഭവം അറിയുന്നത്’.
ഒരാഴ്ചയായി വീട്ടിൽ ആളില്ലെന്നും കുടുംബം പറഞ്ഞു. രഞ്ജിത്തിനെ വ്യക്തിപരമായി അറിയില്ലെന്നും വാർത്തയിലൂടെയാണ് അറിയുന്നതെന്നും കുടുംബം പറഞ്ഞു. ആദ്യം ഫ്യൂസ് ഊരിപ്പോയെന്നും എന്നാൽ പട്ടി കടിച്ചതിന് പിന്നാലെ തിരിച്ച് വന്ന് സർവീസ് കണക്ഷൻ കട്ട് ചെയ്യുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. അങ്ങനെ ചെയ്‌തത്‌ എന്തിനാണെന്ന് അറിയില്ല. നാല് മണിയായപ്പോഴേക്കും കരണ്ട് ബില്ല് അടച്ച് കെഎസ്‌ഇബിയിൽ വിളിച്ചപ്പോൾ ഇത് ഞങ്ങളെ കയ്യിൽ നിൽക്കത്തില്ലെന്നാണ് അവ വിട്ടുപോയെന്ന് പറഞ്ഞു. പല ആളുകളെ കൊണ്ട് വിളിച്ച് പറയിപ്പിച്ചിട്ടും ഇന്ന് കരണ്ട് കൊടുക്കില്ലെന്നാണ് പറഞ്ഞതെന്നും കുടുംബം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top