മൂന്നുവർഷങ്ങൾക്ക് ശേഷം നാളെ കൊട്ടിയൂരിൽ വൈശാഖ ഉത്സവത്തിലെ ആലിംഗന പുഷ്പാഞ്ജലി നടത്തും. രോഹിണി ആരാധനാ നാളിലെ സുപ്രധാന ചടങ്ങാണ് കുറുമാത്തൂർ നായ്ക്കൽ സ്ഥാനികൻ നടത്തുന്ന ആലിംഗന പുഷ്പാഞ്ജലി. കഴിഞ്ഞ മൂന്നു വർഷമായി ഈ ചടങ്ങ് നടത്തിയിരുന്നില്ല. വാർധക്യ സഹജമായ കാരണങ്ങളാൽ നായ്ക്കൻ സ്ഥാനികൻ എത്താതിരുന്നതാണ് ചടങ്ങ് മുടങ്ങാൻ കാരണമായത്. പുതിയ നായ്ക്കൻ ചുമതല ഏറ്റെടുത്തതിനെ തുടർന്നാണ് ഇത്തവണ ആലിംഗന പുഷ്പാഞ്ജലി നടത്തുന്നത്.
ഇതോടൊപ്പം വൈശാഖ ഉത്സവത്തിലെ രോഹിണി ആരാധന നാളെ നടത്തും. 26ന് ഈ വർഷത്തെ തൃക്കൂർ അരിയളവും നടത്തും. ഇന്നലെ തിരുവിതാംകൂർ ഇളയ റാണി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി കൊട്ടിയൂരിൽ ദർശനം നടത്തി. ഇന്നലെ വൈകിട്ട് കൊട്ടിയൂലെത്തിയ തിരുവിതാംകൂർ ഇളയ റാണി മണിത്തറയിൽ ദർശനം നടത്തിയ ശേഷം തിരുവഞ്ചിറയിൽ പ്രദക്ഷിണം ചെയ്യുകയും തുടർന്ന് അമ്മാറയ്ക്കൽ തറയിൽ ദർശനം നടത്തുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.
നിത്യപൂജകൾ
രാവിലെ നിർമാല്യം മാറ്റി 36 കുടം അഭിഷേകം. ഉഷപൂജ, സ്വർണക്കുടം – വെള്ളിക്കുടം സമർപ്പണം, പന്തീരടി പൂജ, ഉച്ചശീവേലി, ആയിരംകുടം അഭിഷേകം, അത്താഴ പൂജ, രാത്രി ശീവേലി, ശ്രീഭൂതബലി.