കാരൻസിന് അപ്ഡേറ്റഡ് മോഡലായാണ് ക്ലാവിസിനെ കിയ എത്തിക്കുന്നത്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഓൺലൈനായോ കിയ ഡീലർഷിപ്പുകൾ വഴിയോ മെയ് ഒമ്പതു മുതൽ പുതിയ വാഹനം ബുക്ക് ചെയ്യാം. വില അടുത്തമാസം പ്രഖ്യാപിക്കുമെന്നാണ് കിയ അറിയിക്കുന്നത്. ആറ് എൻജിൻ ഗിയർബോക്സ് ഓപ്ഷനുകളിൽ ഏഴ് വേരിയൻറുകളിൽ എട്ടു നിറത്തിൽ പുതിയ എംപിവി ലഭിക്കും. സെഗ്മെൻ്റിലെ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന പല ഫീച്ചറുകളുമായാണ് കിയ ക്ലാവിസിന്റെ വരവ്.കിയയുടെ പുതിയ ഡിജിറ്റൽ ടൈഗർ ഫേസ് രൂപഭംഗിയിലാണ് നിർമാണം. ട്രയാങ്കിൾ ആകൃതിയിലുള്ള എൽഇഡി ഹെഡ്ലാംപും ബോണിറ്റിൽ നിന്ന് ബംബറിലേയ്ക്ക് ഇറങ്ങിയതുപോലുള്ള ഡേറ്റൈം റണ്ണിങ് ലാംപുമുണ്ട്. പുതിയ ഡിസൈനിലുള്ള 17 ഇഞ്ച് അലോയ് വീലുകളാണ്. ഭംഗിയുള്ള മുൻബംബർ ഡിസൈനാണ്. പിന്നിലും നീളത്തിലുള്ള എൽഇഡി ടെയിൽ ലാംപുണ്ട്.അഡിഎഎസ്, പനോരമിക് സൺറൂഫ് എന്നിവയ ക്ലാവിസിലുണ്ട്. 4 വേ പവേർഡ് ഡ്രൈവർ സീറ്റ്, വെൻ്റിലേറ്റഡ് മുൻ സീറ്റുകൾ, 10.25 ഇഞ്ച് ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലെ, 8 സ്പീക്കർ ബോസ് മ്യൂസിക് സിസ്റ്റം, കണക്റ്റഡ് കാർ ടെക് എന്നിവ വാഹനത്തിലുണ്ട്. കുടായെ ഉയർന്ന മോഡലിൽ 360 ഡിഗ്രി ക്യാമറ, ലെവൽ 2 എഡിഎഎസ് എന്നിവയും നൽകിയിരിക്കുന്നു. ക്ലാവിസിലെ അഡാസ് സുരക്ഷാ ഫീച്ചറുകളിൽ മുന്നിലെ കുട്ടിയിടി മുന്നറിയിപ്പും അഡാപ്റ്റീവ് ക്രൂസ് കൺട്രോളും ബ്ലൈൻഡ് സ്പോട്ട് കൊളീഷ്യനും ലൈൻ കീപ്പ് അസിസ്റ്റും ഡിപ്പാർച്ചർ വാണിങുമെല്ലാം ഉൾപ്പെടുന്നു.പെട്രോൾ, ഡീസൽ എൻജിൻ മോഡലുകളിൽ വാഹനം ലഭിക്കും. 115 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റർ പെട്രോൾ എൻജിനും 160 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റർ ടർബൊ പെട്രോൾ എൻജിനും 116 ബിഎച്ച്പി കരുത്തുള്ള ഡീസൽ എൻജിൻ ഓപ്ഷനുകളുമുണ്ട് ക്ലാവിസിൽ. 1.5 ലീറ്റർ പെട്രോൾ എൻജിന് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിന് ആറ് സ്പീഡ് ഐഎംടി, ഏഴ് സ്പീഡ് ഡ്യൂവൽ ക്ലച്ച് ഗിയർബോക്സും 1.5 ലീറ്റർ ഡീസലിന് ആറ് സ്പീഡ് മാനുവൽ, ഓട്ടമാറ്റിക്ക് ഗിയർബോക്സുകളും ലഭിക്കും.
അര്‍നോള്‍ഡ് റയലിലേക്ക്! ഇന്ത്യ സലാല്‍ ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ടു: പാകിസ്താനില്‍ വെളളപ്പൊക്ക ഭീതി