തിരുവനന്തപുരം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതിയ അധ്യയനവർഷത്തിൻ്റെ തുടക്കത്തിൽ പാഠപുസ്തകങ്ങൾക്കൊപ്പം നല്ല ശീലങ്ങളും ചിന്തകളും കുടി പരിശീലിപ്പിക്കാനുള്ള പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. 10-ാം ക്ലാസ് വരെയുള്ളവർക്ക് സ്കൂൾ തുറക്കുന്ന ജൂൺ 3 മുതൽ 13 വരെ ഒരു മണിക്കൂർ വീതമാണു പരിശീലനം. ഹയർ സെക്കൻഡറിയിൽ പരിശീലനം ലഹരിവിരുദ്ധ ദിനമായ 21 വരെ നീളും. ഓരോ ദിവസവും പരിശീലനം നൽകേണ്ട വിഷയങ്ങളും രീതികളും വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കി. പദ്ധതിക്കുള്ള അക്കാദമിക പിന്തുണ ബിആർസികളും ഡയറ്റും ഒരുക്കും. പരിശീലന സാമഗ്രികൾ എസ്സിഇആർടി ലഭ്യമാക്കും. സ്കൂൾ റിസോഴ്സസ് ഗ്രൂപ്പാണ് ക്ലാസ് മൊഡ്യൂളുകൾ തയാറാക്കേണ്ടത്. ഏതു പീരിയഡ് ഇതിനായി മാറ്റിവയ്ക്കണമെന്നു സ്കൂളുകൾക്കു തീരുമാനിക്കാം. ഒരു മണിക്കൂറാണു നിശ്ചയിച്ചിരിക്കുന്നതെങ്കിലും നാടകം, സെമിനാർ എന്നിവയുണ്ടെങ്കിൽ അത് പൂർണമാക്കുന്നതിനുള്ള സമയം നൽകണം. ലഹരിമരുന്നിന് എതിരായ ബോധവൽക്കരണം, ട്രാഫിക് നിയമങ്ങൾ, ശുചിത്വം, ആരോഗ്യ പരിപാലനം, കായികക്ഷമത, ഡിജിറ്റൽ അച്ചടക്കം, പൊതുമുതൽ സംരക്ഷണം, പരസ്പര സഹകരണം, റാഗിങ് വിരുദ്ധ ബോധവൽക്കരണം, അക്രമവാസന തടയൽ, പോസിറ്റീവ് മനോഭാവം വളർത്തൽ തുടങ്ങിയ വിഷയങ്ങളിലാണ് മുഖ്യമായും പരിശീലനം നൽകുന്നത്. സ്കുൾ തുറക്കുന്ന ദിവസം ഹയർ സെക്കൻഡറി വിദ്യാർഥികളുടെ രക്ഷിതാക്കൾക്കും അരമണിക്കുർ ബോധവൽക്കരണം നൽകും.
കൊടുവള്ളിയിൽനിന്ന് തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കൊണ്ടോട്ടിയിൽ കണ്ടെത്തി. നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനുൾപ്പെടെ 4 കുട്ടികളെ തൃച്ചംബരത്ത് വച്ച് കൂട്ടംചേർന്ന് മർദിച്ചതായി പരാതി