തിരുവനന്തപുരം: ഹൈസ്കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ ശുപാർശ. സ്കൂൾ പരീക്ഷ രണ്ടായി ചുരുക്കാനും വിദ്യാഭ്യാസ കലണ്ടർ പരിഷ്ക്കരിക്കാനും നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെതാണ് ശുപാർശ.ശനിയാഴ്ച പ്രവൃത്തി ദിനമാക്കേണ്ടതില്ല. വേണമെങ്കിൽ തുടർച്ചയായി 6 ദിവസം പ്രവൃത്തി ദിനം വരാത്തക്ക വിധം മാസത്തിലെ ഒരു ശനിയാഴ്ച പ്രവൃത്തി ദിനമാക്കാം. നിലവിൽ ഓണം, ക്രിസ്മസ്, വാർഷിക പരീക്ഷ എന്നിങ്ങനെ മൂന്ന് പരീക്ഷകളുണ്ട്. ഇത് മാറ്റി ഒക്ടോബറിൽ അർധവാർഷിക പരീക്ഷയും മാർച്ചിൽ വാർഷിക പരീക്ഷയും മതിയെന്നാണ് ശുപാർശ. ക്ലാസ് പരീക്ഷയിലൂടെ പഠന നിലവാരം വിലയിരുത്താമെന്നും സമിതി പറയുന്നു.
‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേള ഇന്ന് മുതൽ കണ്ണൂരിൽ നന്തൻകോട് കൂട്ടക്കൊലക്കേസിന്റെ വിധി പറയൽ വീണ്ടും മാറ്റി