പിഴ അടച്ചില്ലെങ്കിൽ ലൈസൻസും പോകും ആർസിയും പോകും; ട്രാഫിക് നിയമലംഘനത്തിൽ നടപടി കർശനമാക്കുന്നു

തിരുവനന്തപുരം: നിയമലംഘനങ്ങൾക്ക് പിഴ ഒടുക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്ന നിയമം നടപ്പാക്കാൻ ഗതാഗത വകുപ്പ് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. എംവിഡിയും പൊലീസും ചുമത്തുന്ന പിഴയിൽ വളരെ ചെറിയൊരു ശതമാനം മാത്രമാണ് അടക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്. പലരും പിഴകൾ ഗൗരവത്തോടെ കാണുന്നുമില്ല. ഈ സാഹചര്യത്തിലാണ് നിയമം നടപ്പാക്കാൻ ഗതാഗത വകുപ്പ് ഒരുങ്ങുന്നത്.
ഗതാഗത നിയമം ലംഘിച്ച വ്യക്തി ഇതുമായി ബന്ധപ്പെട്ട ചലാനുകൾ മൂന്ന് ദിവസത്തിനുള്ളിൽ ഇലക്ട്രോണിക്കലായോ 15 ദിവസത്തിനുള്ളിൽ നേരിട്ടോ കൈപ്പറ്റാണെന്നാണ് പ്രധാന നിർദേശം. അതിന് ശേഷം 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുകയോ നിയമലംഘനം നടന്നിട്ടില്ലെങ്കിൽ തെളിവ് സഹിതം അത് തെളിയിക്കുകയോ വേണം. ഇതിന് തയ്യാറായില്ലെങ്കിൽ ലൈസൻസ്, രജിസ്ട്രേഷൻ ഉൾപ്പെടെയുള്ളവ സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുക.അഞ്ച് തവണ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ലഭിച്ചിട്ടും അടയ്ക്കാത്ത വാഹനങ്ങളുടെ ആർസി കരിമ്പട്ടികയിൽ ഉൾപ്പെടുത്തണം. തുടർന്ന് മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ നിഷേധിക്കുകയും ചെയ്യണമെന്നാണ് നിർദേശങ്ങളിൽ പ്രധാനപ്പെട്ടത്.നിയമലംഘനം നടത്തുകയും മൂന്ന് മാസം വരെ പിഴയടയ്ക്കുകയും ചെയ്യാത്ത ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനും നിർദേശമുണ്ട്. ചുവപ്പ് സിഗ്നൽ ലംഘിക്കൽ, അപകടകരമായ ഡ്രൈവിംഗ് തുടങ്ങിയ നിയമലംഘനങ്ങൾക്ക് മുന്നിൽ അധികം തവണ ചലാൻ ലഭിച്ചിട്ടുണ്ടെങ്കിൽ അത്തരക്കാരുടെ ഡ്രൈവിംഗ് ലൈസൻസ് മൂന്ന് മാസം വരെ സസ്പെൻഡ് ചെയ്യാൻ സർക്കാരിന് സാധിക്കും.’
നിയമലംഘനം പതിവാക്കുന്നവരെ ലക്ഷ്യമിട്ടാണ് നിയമം നടപ്പിലാക്കാനൊരുങ്ങുന്നത്. നിയമലംഘകരുടെയും വാഹനങ്ങളുടെ വിവരങ്ങൾ വാഹന-സാരഥി പോർട്ടലിലേക്കും കൈമാറും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top