നീലേശ്വരം: കാസർഗോഡ് ജില്ലാ കാരം അസോസിയേഷൻ സംഘടിപ്പിച്ച കേഡറ്റ് . സബ് ജൂനിയർ, ജൂനീയർ, യൂത്ത്, വിഭാഗം ജില്ലാ തല കാരം ചാമ്പ്യൻഷിപ്പ് സംസ്ഥാന കാരം അസോസിയേഷൻ വൈസ് പ്രസിഡണ്ട് പ്രൊഫ: കെ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.പ്രഭാകരൻ മാസ്റ്റർ മുഖ്യാതിഥിയായി ഹോസ്ദുർഗ്ഗ് ബി.ആർ.സി അധ്യാപിക സുപർണ്ണ അധ്യക്ഷത വഹിച്ചു. മനോജ് പള്ളിക്കര സ്വാഗതവും സുരേഷ് ഓർച്ച നന്ദിയും പറഞ്ഞു. 34 പോയിന്റുമായി ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് ഒന്നാം സ്ഥാനവും . 22 പോയിന്റുമായി പള്ളിക്കര സെന്റ് ആൻസ് യു.പി.സ്കൂൾ രണ്ടാം സ്ഥാനവും. 15 പോയിന്റുമായി കൊട്ടോടി സെന്റ് ആൻസ് .സ്കൂൾ മൂന്നാം സ്ഥാനവും നേടി. സമാപന ചടങ്ങ് മുജീബ്റഹ്മാൻ തിരുവനന്തപുരം . ഉദ്ഘാടനം ചെയ്തു.
മുജീബ് റഹ്മാൻ ലീഖിന മാത്യു .അനിത സി.വി.ശ്രുതിലയ സ്വപ്ന. രാജേഷ് നിവേദ് ചെമ്മനാട് . പ്രമോദ് കാര്യകോട് .സുപർണ്ണ എന്നിവർ സമ്മാന വിതരണം ചെയ്തു. മനോജ് പള്ളിക്കര. സുരേഷ് ഓർച്ച മൽസരം നിയന്ത്രിച്ചു.


