കാസർകോട്: ട്രെയിൻ ഗതാഗതം ജനങ്ങൾക്കു കൂടുതൽ ഗുണകരമാക്കുന്നതിനെക്കുറിച്ചു കാസർകോട് റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ മീറ്റ് ആൻ്റ് ടോക്ക് 25ന് 4.30ന് താളിപ്പടുപ്പ് ഉഡുപ്പി ഗാർഡനിൽ നടക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി യോഗത്തിൽ പങ്കെടുക്കുമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ആർ പ്രശാന്ത് കുമാർ, നാസർ ചെർക്കളം, മുഹമ്മദ് നിസാർ അറിയിച്ചു. കാസർകോട്ടു നിന്നു യാത്രക്കാർക്ക് ആവശ്യമുള്ള സമയങ്ങളിൽ ട്രെയിൻ സർവ്വീസ് ഏർപ്പെടുത്തണമെന്നും വൈകിട്ട് കോഴിക്കോടു നിന്നു മംഗലാപുരത്തേക്കു ട്രെയിൻ സർവ്വീസ് വർധിപ്പിക്കണമെന്നും പ്രസ്തുത ട്രെയിനുകൾക്ക് ജില്ലയിലെ റെയിൽവെ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കണമെന്നുമാണ് യോഗം പ്രധാനമായും ചർച്ച ചെയ്യുക. ഇതിനുള്ള മാർഗങ്ങൾ യോഗം ചർച്ച ചെയ് തീരുമാനിക്കും. യോഗത്തിൽ ജില്ലയിലെ മുഴുവൻ പാസഞ്ചേർസ് അസോസിയേഷൻ ഭാരവാഹികളും പങ്കെടുക്കണമെന്നു സംഘാടകർ അഭ്യർത്ഥിച്ചു
അമേരിക്ക പിടികൂടി പാനമയിലേക്ക് മാറ്റിയ ഇന്ത്യക്കാരില്‍ 12 പേരെ നാട്ടിലെത്തിച്ചു ലൊക്കേഷൻ അനുമതി ഏതൊക്കെ തരം ആപ്പുകള്‍ക്ക് നല്‍കണം ? മുന്നറിയിപ്പുമായി കേരള പൊലീസ്