- ഹജ് ക്യാംപ് നാളെ
കണ്ണൂർ മട്ടന്നൂർ ഉളിയിൽ അൽ ഹിദായ ഇസ്ലാമിക് യൂണിവേഴ്സിറ്റി ക്യാംപസിൽ ഹജ് ക്യാംപ് നാളെ നടക്കും. രാവിലെ 9ന് അബ്ദുൽ റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് പൂക്കോട്ടൂർ ഹജ് ക്ലാസിനു നേതൃത്വം നൽകും. ശൈഖുനാ ചെറുമോത്ത് ഉസ്താദ് പ്രാർഥനാ സദസ്സ് നടത്തും. ഹജ്ജിനു പോകുന്ന മുവ്വായിരത്തോളം പേർ ക്യാംപിൽ പങ്കെടുക്കുമെന്നു സംഘാടകരായ അബ്ദു റഷീദ് ഫൈസി പൊറോറ, മുഹമ്മദ് സിനാൻ നിസാമി, മുഹമ്മദ് റാഫി, നിസാമി മട്ടന്നൂർ, സാദിഖ് നിസാമി ചക്കരക്കൽ എന്നിവർ അറിയിച്ചു.
സോഫ്റ്റ്വെയറിൽ പേര് ചേർക്കണം
കേരള ബീഡി – ചുരുട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് ആനുകുല്യങ്ങൾ ലഭിക്കുന്നതിനായി അംഗങ്ങളായ തൊഴിലാളികൾ തങ്ങളുടെ സമഗ്രവിവരങ്ങൾ അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. ഫോൺ: 0497 2706133. - ഗതാഗതം നിരോധിക്കും
. എരഞ്ഞോളി നെട്ടൂർ റോഡിൽ ഇല്ലിക്കുന്ന് മുത്തപ്പൻ മഠപ്പുരയ്ക്കും കൊളശ്ശേരി ജംക്ഷനും ഇടയിൽ ഉപരിതല നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ 5 മുതൽ 7 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കുമെന്നു തലശ്ശേരി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ കൊടുവള്ളി വഴിയോ അനുയോജ്യമായ മറ്റു വഴികളിൽ കുടിയോ കടന്നുപോകണം. - അധ്യാപക ഒഴിവ്
കുത്തുപറമ്പ് വലിയവെളിച്ചത്ത് പ്രവർത്തിക്കുന്ന ഐഎച്ച്ആർഡിയുടെ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഹിന്ദി, മലയാളം, ഇലക്ട്രോണിക്സ്, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഇംഗ്ലിഷ് എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. 8547005051, 04902932123. - അപേക്ഷ ക്ഷണിച്ചു
വനിതാശിശു വികസന വകുപ്പിനു കീഴിൽ തലശ്ശേരി എരഞ്ഞോളിപ്പാലത്തു പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് എന്ന സ്ഥാപനത്തിലേക്കു സൈക്കോളജിസ്റ്റിന്റെ പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 20ന് വൈകിട്ട് 5ന് അകം അപേക്ഷ ലഭിക്കണം. ഫോൺ: 9847386335. - സി – ഡിറ്റിന്റെ താഴെചൊവ്വ കംപ്യൂട്ടർ പഠനകേന്ദ്രത്തിൽ ആരംഭിക്കുന്ന ഗവ. അംഗീകൃത പിജിഡിസിഎ, ഡിസിഎ, ഡേറ്റ എൻട്രി, അക്കൗണ്ടിങ്, ഡിടിപി, എംഎസ് ഓഫസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9947763222.
- റാങ്ക് പട്ടിക റദ്ദാക്കി
. വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കുൾ ടീച്ചർ(കണക്ക്) മലയാളം മീഡിയം (ഐ -എൻസിഎ -എസ്ടി) (കാറ്റഗറി നമ്പർ 738/2023) തസ്തികയിലെ മുഴുവൻ ഉദ്യോഗാർഥികൾക്കും നിയമന ശുപാർശ ലഭിച്ചതിനാൽ റാങ്ക് പട്ടിക കാലഹരണപ്പെട്ടതായി ജില്ലാ പിഎസ്സി ഓഫിസർ അറിയിച്ചു. - പരിശീലനം
സൈനികക്ഷേമ വകുപ്പിൻ്റെ കീഴിൽ വിമുക്തഭടന്മാർക്കും ആശ്രിതർക്കുമായി എൽഇഡി ഉൽപന്ന അസംബ്ലിങ്, വസ്ത്രം, ബേക്കറി, ജ്വല്ലറി, പാവ, പരിസ്ഥിതി സൗഹൃദ ബാഗുകൾ എന്നിവയുടെ നിർമാണം, കേറ്ററിങ് തുടങ്ങിയവയിൽ പരിശീലനം നൽകുന്നു. അപേക്ഷകൾ ഏഴിന് അകം ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ ലഭിക്കണം. ഫോൺ: 0497 2700069. - അപേക്ഷ നീട്ടി
. ടൂറിസം വകുപ്പിനു കീഴിൽ കണ്ണൂർ ഒണ്ടേൻ റോഡിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വേനൽ അവധിക്കാല ഹ്രസ്വകാല കോഴ്സുകളിലേക്കുള്ള അപേക്ഷ 7ന് വൈകിട്ട് 4 വരെ നീട്ടിയതായി പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9895880075. - സീറ്റ് ഒഴിവ്
തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിൽ പട്ടികവർഗ വിഭാഗത്തിന് ഒന്നാം ക്ലാസിൽ സംവരണം ചെയ്തിട്ടുള്ള ഏതാനും ഒഴിവിലേക്ക് താൽപര്യമുള്ള പട്ടികവർഗ വിഭാഗത്തിലെ രക്ഷിതാക്കൾ 6നകം വിദ്യാലയ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0490 2348215. - മെഡിക്കൽ ക്യാംപ്
കണ്ണൂർ പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ് 10നു രാവിലെ 8.30 മുതൽ 12.30 വരെ പടന്നപ്പാലം പോച്ചപ്പൻ ഫ്രീ മെഡിക്കൽ സെന്ററിൽ സൗജന്യ ഓർത്തോപീഡിക് ഗാസ്ട്രോ ആൻ്റോളജി മെഡിക്കൽ ക്യാംപ് നടത്തുന്നു. 9447283039, 9074615854.