- കെടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന : കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ പരിധിയിലെ സ്കൂളുകളിൽ നടന്ന കെടെറ്റ് പരീക്ഷയിൽ വിജയിച്ചവരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന കണ്ണൂർ ജിവിഎച്ച്എസ്എസ് സ്പോർട്സ് സ്കൂളിൽ നടക്കും. കാറ്റഗറി രണ്ട്, മൂന്ന് വിഭാഗങ്ങൾക്ക് 13, 14, 15 തീയതികളിലും കാറ്റഗറി ഒന്ന്, നാല് വിഭാഗങ്ങൾക്ക് 22, 23 തീയതികളിലും രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെ പരിശോധന നടക്കും
- ലോട്ടറി വിൽപന; അപേക്ഷ ക്ഷണിച്ചു ക്ഷേമനിധി അംഗങ്ങളായ സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരിൽനിന്നും വിൽപനക്കാരിൽനിന്നും ബീച്ച് അംബ്രല്ലയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ വഴിയോര വിൽപന നടത്തുന്ന, ഭാഗ്യക്കുറി ക്ഷേമനിധി അംഗമായിരിക്കണം.
25ന് അകം അപേക്ഷിക്കാം. ഫോൺ: 0497 2701081 - അധ്യാപക ഒഴിവ്
കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളജിൽ കെമിസ്ട്രി വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. 13ന് അകം അപേക്ഷിക്കണം. 15ന് രാവിലെ 11ന് പ്രിൻസിപ്പൽ മുൻപാകെ അഭിമുഖം. ഫോൺ: 0497 2746175. - ബ്ലോക്ക് കോഓർഡിനേറ്റർ ഒഴിവ്
ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ബ്ലോക്ക് കോഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദത്തോടൊപ്പം ടെക്നോളജി ആൻഡ് സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ സപ്പോർട്ടിൽ രണ്ട് വർഷ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അടുത്തുള്ള എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽ 26ന് അകം റജിസ്റ്റർ ചെയ്യണം. - കുയ്യാലി റെയിൽവേ ഗേറ്റ് അടച്ചിടും
തലശ്ശേരി കുയ്യാലി റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി ഇന്നു രാവിലെ 8 മുതൽ 4 വരെ അടയ്ക്കും. - കെഎസ്ആർടിസി ബജറ്റ് ടൂറിസം യാത്ര തലശ്ശേരി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ വിനോദ യാത്ര. നാളെ മുന്നാർ, അതിരപ്പള്ളി, മലക്കപ്പാറ, സിൽവർ സ്റ്റോം. 11ന് നിലമ്പൂർ, വയനാട് ജംഗിൾ സഫാരി. 16ന് മുന്നാർ, 18ന് വയനാട്, 23ന് ഗവി, 25ന് പൈതൽമല, റാണിപുരം. ഫോൺ: 9497879962.
- മെഡിക്കൽ ക്യാംപ്
കണ്ണൂർ ചിറക്കൽ പഞ്ചായത്തിന്റെയും ഗവ. ആയുർവേദ ഡിസ്പെൻസറിയുടെയും നേതൃത്വത്തിൽ പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാംപ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ്റ് പി.ശ്രുതി ഉദ്ഘാടനം ചെയ്തു. കെ. അനിൽകുമാർ അധ്യക്ഷനായി. തുടർ ദിവസങ്ങളിൽ ആറാംകോട്ടം സ്കുളിൽ ഹോമിയോ മെഡിക്കൽ ക്യാംപും പനങ്കാവ് സ്കൂളിൽ അലോപ്പതി മെഡിക്കൽ ക്യാംപും നടക്കും. - വൈദ്യുതി മുടങ്ങും
ചാലോട് ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ സാലി സൺസ്, എസ്എസ് പോളിമർ, ഹോളിവുഡ്, ടിബക്ക്, ന്യു വിക്ടറി, ഗ്യാലക്സി, നാലുപെരിയ, നെടുകുളം, നെടുകുളം സ്കൂൾ, നെടുകുളം ടവർ, വെള്ളാവിൽ പീടിയ, ചോല ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 10 മുതൽ 1 വരെ.
മയ്യിൽ 3.00. ഗുഹ റോഡ്, ചാലങ്ങോട് ട്രാൻസ്ഫോമർ പരിധി 8.30- - അംശദായം ഓൺലൈനായി അടയ്ക്കണം: കാസർകോട് സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡിൽ ഓൺലൈൻ സംവിധാനം നടപ്പാക്കിയതിന്റെ ഭാഗമായി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ പേരിലുള്ള 57037145715 എന്ന നമ്പറിലേക്ക് അംശദായം അടയ്ക്കുന്നത് അവസാനിപ്പിച്ചു. അംഗങ്ങൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറി അംശദായം അടയ്ക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. 04972970272. https://services.unorganisedwssb.org/index.php/home
- റെസ്ക്യൂ ഗാർഡ് നിയമനം
കാസർകോട് ട്രോളിങ് നിരോധന കാലയളവിലേക്ക് കടൽ രക്ഷാ പ്രവർത്തനത്തിന് റെസ്ക്യൂ ഗാർഡുമാരെ നിയമിക്കുന്നു. അപേക്ഷകർ റജിസ്റ്റേഡ് മത്സ്യത്തൊഴിലാളികളും ഗോവയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ കടൽ രക്ഷാ പ്രവർത്തനങ്ങളിൽ പരിശീലനം പൂർത്തിയാക്കിയവരും ആയിരിക്കണം. പ്രായപരിധി 20-45. ജില്ലയിലെ സ്ഥിരതാമസക്കാർക്കും ഗാർഡ്, ലൈഫ് ഗാർഡ് ആയി പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. അഭിമുഖം 23ന് 11ന്. ഫോൺ: 04994-209841. - എൻആർഐ സീറ്റ് ഒഴിവ്
കാസർകോട് • എൽബിഎസ് എൻജിനീയറിങ് കോളജിൽ ബി.ടെക് എൻആർഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സസ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ എൻജിനീയറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ് സിസ്റ്റംസ് എന്നീ ബ്രാഞ്ചുകളിലെ എൻആർഐ സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ๓๓ ๓ 21. 9447375156. www.lbcek.ac.in - വനിതാകമ്മിഷൻ മെഗാ അദാലത്ത് കാസർകോട് വനിതാകമ്മിഷൻ 27ന് 10 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മെഗാ അദാലത്ത് നടത്തും.
- അഭിമുഖം ഇന്ന്
വോർക്കാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ എച്ച്എംസി മുഖേന ഫാർമസിസ്റ്റ് തസ്തികയിൽ താൽക്കാലിക, ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: പ്ലസ്ട സയൻസ്, ഡി.ഫാം / ബി.ഫാം, സ്റ്റേറ്റ് ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ. പ്രായപരിധി: 18-36, അഭിമുഖം ഇന്ന് 11നു കുടുംബാരോഗ്യ കേന്ദ്രത്തിൽ 04998-203900. - സംഗീത പരിശീലന ക്ലാസ്
നീലേശ്വരം • നാദം ക്രിയേഷൻസിൻ്റെ ആഭിമുഖ്യത്തിൽ 10 വയസ്സിനു മുകളിലുള്ള സംഗീത പ്രേമികൾക്കായി കരോക്കേ പരിശീലന ക്ലാസും വോക്കൽ ട്രെയ്നിങ് ക്ലാസും 10ന് രാവിലെ 10ന് ജനത കലാസമിതി ഹാളിൽ നടത്തുന്നു. സംഗീത ഭൂഷണം ഒന്നാം റാങ്ക് ജേതാവ് അതുല്യ ജയകുമാർ ക്ലാസുകൾ കൈകാര്യം ചെയ്യും. 9747545333. - സർട്ടിഫിക്കറ്റ് പരിശോധന 15, 16 തീയതികളിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലെ ജിഎച്ച്എസ്എസ് ഹൊസ്ദുർഗ്, ദുർഗാ എച്ച്എസ്എസ്, ജിഎച്ച്എസ്എസ് ബല്ലാ ഈസ്റ്റ് എന്നീ കേന്ദ്രങ്ങളിൽ കെ ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന 15, 16 തീയതികളിൽ നടക്കും. 15ന് കാറ്റഗറി I, II. 16 ന് കാറ്റഗറി III, IV എന്ന ക്രമത്തിൽ രാവിലെ 9.30 മുതൽ മൂന്ന് വരെ പരിശോധന നടത്തും. മുൻ വർഷങ്ങളിൽ പരീക്ഷ എഴുതി വിജയിച്ച് ഇത് വരെയായി സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്കും ഈ ദിവസങ്ങളിൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകാം. അർഹരായവർ ഹാൾ ടിക്കറ്റ്, റിസൽറ്റ് ഷീറ്റ്, അസ്സൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ് എന്നിവയും പകർപ്പുകളും സഹിതം കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലുള്ള ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ കാര്യാലയത്തിൽ ഹാജരാകണം. ഫോൺ: 0467 2206233.