- ഹൗസ് ബോട്ട് യാത്ര 16ന്: അഞ്ചരക്കണ്ടി കണ്ണൂർ സൗത്ത്
ഉപജില്ലയിൽ നിന്ന് വിരമിച്ച പ്രധാനാധ്യാപകരുടെ കൂട്ടായ്മ 16നു ഏകദിന ഹൗസ് ബോട്ട് വിനോദയാത്ര സംഘടിപ്പിക്കുന്നു. ഫോൺ: 9400400156. - വൈദ്യുതി തുടക്കം
മയ്യിൽ ചന്ദനകമ്പനി, കടൂർ പള്ളി എന്നീ ട്രാൻസ്ഫോമർ പരിധി
8.30-12.00 - തൊഴിലധിഷ്ഠിത കോഴ്സുകൾ
തളിപ്പറമ്പ് ടഗോർ വിദ്യാനികേതൻ ഗവ വിഎച്ച്എസ്എസിൽ സമഗ്രശിക്ഷ കേരള സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി സ്കിൽ ഡവലപ്മെന്റ് കേന്ദ്രം ആരംഭിക്കുന്നു. കേന്ദ്ര സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകൾ സൗജന്യമായാണ് ഇവിടെ നൽകുന്നത്. ഇതിന്റെ ഭാഗമായി 25 വീതം സീറ്റുകളുള്ള ഡ്രോൺ സർവീസ് ടെക്നിഷ്യൻ, സർവീസ് ആൻഡ് മെയ്ൻ്റനൻസ് ഫാം മെഷിനറി സീറ്റുകളിലേക്ക് 15നു മുൻപായി അപേക്ഷിക്കണം. ഫോൺ-7593943604. - കുടുംബശ്രീ കലാമേള ഇന്ന് തുടങ്ങും: നീലേശ്വരം • കുടുംബശ്രീ ഹൊസ്ദുർഗ് താലുക്കു തല കലാമേള ‘അരങ്ങ് 2025’ ഇന്നു വൈകിട്ട് 5ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി.വി.ശാന്ത അധ്യക്ഷത വഹിക്കും. കുടുംബശ്രീ മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശ് മുഖ്യാതിഥിയാകും. കോട്ടപ്പുറം ക്ഷേത്ര ഓഡിറ്റോറിയം, കോട്ടപ്പുറം സ്കൂൾ, ടൗൺ ഹാൾ എന്നീ വേദികളിൽ 3 ദിവസങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. 14ന് വൈകിട്ട് 5ന് സമാപന സമ്മേളനം എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും
- പ്രതിഷ്ഠാദിന ഉത്സവം ഇന്നു തുടങ്ങും
നർക്കിലക്കാട് പുലിമട ശങ്കര നാരായണ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം ഇന്ന് തുടങ്ങും. രാവിലെ 6ന് തന്ത്രി പ്രകാശൻ കുണ്ടലായരുടെ കാർമികത്വത്തിൽ പ്രഭാതപൂജ. തുടർന്ന് സമൂഹ നാമജപം. വൈകിട്ട് 5.30ന് എളേരിത്തട്ട് വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന താലപ്പൊലിഘോഷയാത്ര, അന്നദാനം, നാടൻ പാട്ടരങ്ങ്. നാളെ രാവിലെ 6ന് ഗണപതിഹോമം. തുടർന്ന് മൃത്യുഞ്ജയ ഹോമം, സതീശൻ കമ്പല്ലൂരിൻ്റെ ആധ്യാത്മിക പ്രഭാഷണം, അന്നദാനം. വൈകിട്ട് 6.30ന് നാമജപം. 7.30ന് ചിങ്ങനാപുരം മോഹനൻ നായരുടെ കാർമികത്വത്തിൽ സർവൈശ്വര്യ വിളക്കുപൂജ. 14ന് രാവിലെ സംക്രമ പൂജാ ചടങ്ങുകൾ.