ടെക്നിഷ്യൻ നിയമനം
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് ടെക്നിഷ്യൻ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 30ന് ഉച്ചയ്ക്കു 2ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിൽ നടക്കും.
കോസ്മറ്റോളജി മെഡിക്കൽ ഓഫിസർ നിയമനം
. ജില്ലാ ആയുർവേദ ആശുപത്രിയിൽ എച്ച്എംസി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ കോസ്മറ്റോളജി മെഡിക്കൽ ഓഫിസറെ നിയമിക്കുന്നു. ബിഎഎംഎസ് യോഗ്യതയോടൊപ്പം ആയുർവേദ കോസ്മറ്റോളജിയിൽ ഒരു വർഷ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. 26ന് രാവിലെ 10ന് ആശുപത്രി ഓഫിസിൽ അഭിമുഖം. ഫോൺ: 0497 2706666
സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെൻ്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്റർ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് ഇന്നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ സൗജന്യ പ്ലേസ്മെൻ്റ് ഡ്രൈവ് സംഘടിപ്പിക്കും. സെയിൽസ് മാനേജർ, ടെലി കോളർ, മാർക്കറ്റിങ് എക്സിക്യുട്ടീവ്, റിലേഷൻഷിപ് ഓഫിസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. രാവിലെ 9.30ന് കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ആസ്ഥാനത്തെ യുണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ എത്തണം.
ഫോൺ: 04972703130
അധ്യാപക നിയമനം
.ചീമേനി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇംഗ്ലിഷ്, ഹിന്ദി, കൊമേഴ്സ്, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ പ്രോഗ്രാമർ വിഷയങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 24, 26, 27 തീയതികളിൽ കോളജിൽ നടക്കും. ഫോൺ: 8547005052.
സൈക്കോളജിസ്റ്റ് നിയമനം
.പെരിങ്ങോം ഗവ. കോളജിൽ കരാറടിസ്ഥാനത്തിൽ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് (റെഗുലർ) അപേക്ഷിക്കാം. 26ന് രാവിലെ 10ന് കോളജ് കാര്യാലയത്തിൽ എത്തണം. ഫോൺ: 9188900211.
തൊഴിലധിഷ്ഠിത കോഴ്സുകൾ
.കണ്ണൂർ ഗവ.വനിതാ ഐടിഐയിൽ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, ടാലി-തിയറി, ജിഎസ്ടി റിട്ടേൺ ഫയലിങ് തുടങ്ങിയ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. 9745479354
കണ്ണൂർ ഗവ. വനിതാ ഐടിഐയിൽ എയർ കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് മാനേജ്മെൻ്റ്, ഇൻ്റർനാഷനൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 8921512459
പ്രതിഷ്ഠാ ഉത്സവംഇന്നുമുതൽ
ആലക്കോട് അരങ്ങം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ ഉത്സവം ഇന്നു തുടങ്ങും. വൈകിട്ട് 7നു കൊടിയേറ്റ്, 8.30നു ഭജന, തുടർന്നു കൈക്കൊട്ടിക്കളി, കോൽക്കളി, തിരുവാതിര, ഡാൻസ്. നാളെ 6 മുതൽ പുജാദി കർമങ്ങൾ. 10.15നു പൊതുസമ്മേളനം എസ്എൻഡിപി യോഗം തളിപ്പറമ്പ് യൂണിയൻ കൺവീനർ പി.ആർ.ഭരതൻ ഉദ്ഘാടനം ചെയ്യും. ശാഖാ കൺവീനർ ബാലൻ പുറക്കാട്ട് അധ്യക്ഷത വഹിക്കും.
അപേക്ഷ ക്ഷണിച്ചു
കാസർകോട് കമ്യൂണിറ്റി സോഷ്യൽ വർക്കർ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള പട്ടികജാതി വിഭാഗക്കാർക്കാണ് അവസരം. പ്രായപരിധി 21-35. അപേക്ഷ രേഖകൾ സഹിതം ജൂൺ 5ന് വൈകിട്ട് 5നു മുൻപ് സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫിസിൽ ലഭിക്കണം. 04994-256162.
തൊഴിൽമേള ഇന്ന്
വിദ്യാനഗർ സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപ് കേരള കമ്യൂണിറ്റി സ്ിൽ പാർക്കിൽ ഇന്ന് തൊഴിൽ മേള നടത്തും. നഴ്സിങ്, അക്കൗണ്ടന്റ്, ടീച്ചിങ്, കിന്റർ ഗാർട്ടൻ ടീച്ചിങ്, ടെക്ന്നിഷ്യൻ, സൂപ്പർവൈസർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് തുടങ്ങിയ ഒഴിവുകളുണ്ട്. സ്പോട് റജിസ്ട്രേഷനും ഉണ്ടാകും. താൽപര്യമുള്ളവർ 9.30നു എത്തണം. 9447326319.