അധ്യാപക ഒഴിവ്
പാട്യം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കുൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, മാത്തമാറ്റിക്സ്, ഇംഗ്ലിഷ് വിഭാഗത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 27ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ നടക്കും. വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് സീനിയർ, കൊമേഴ്സ് സീനിയർ, കെമിസ്ട്രി ജുനിയർ അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം 28ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ. കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാം സഭഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ (എയ്ഡഡ്) പ്ലസ് വിഭാഗത്തിൽ ഹിന്ദി, ബോട്ടണി, മാത്സ്, ഫിസിക്സ് വിഭാഗത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 26ന് 12ന് ഹയർ സെക്കൻഡറി ഓഫിസിൽ കുടിക്കാഴ്ചയ്ക്ക് ഹാജരാകണം.
പെരളശ്ശേരി പെരളശ്ശേരി എകെജി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഗാന്ധിയൻ സ്റ്റഡീസ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, സോഷ്യോളജി, എച്ച്എസ്എസ്ടി ജൂനിയർ തസ്തികയിൽ മലയാളം, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ താൽക്കാലിക ഒഴിവിലേക്കുള്ള അധ്യാപകരുടെ അഭിമുഖം 26ന് 9നു നടക്കും.എച്ച്എസ്എസ്ടി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, ഇക്കണോമിക്സ്, എച്ച്എസ്എസ്ടി ജൂനിയർ തസ്തികയിൽ ഇംഗ്ലിഷ് ഒഴിവിലേക്കുള്ള അഭിമുഖം 26ന് 1.30ന് നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാക്കണം. അഴീക്കോട് അഴീക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി ഗെസ്റ്റ് അധ്യാപക ഒഴിവിൽ അഭിമുഖം 27ന് 10.30ന് സ്കൂൾ ഓഫിസിൽ നടക്കും. ഫോൺ: 9846612942. കണ്ണൂർ ചേലോറ ഗവ.ഹയർ
സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ്, ഹിന്ദി, നരവംശശാസ്ത്രം എന്നീ വിഷയങ്ങളിലേക്കുള്ള താൽക്കാലിക അധ്യാപകരുടെ അഭിമുഖം 26ന് 2ന് സ്കൂളിൽ നടക്കും. 04972722773.
വൈദ്യുതി മുടക്കം
വളപട്ടണം കീരിയാടുള്ള 110 കെവി ടവറുകളും അനുബന്ധ ലൈനുകളും മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇന്നും 25 മുതൽ 27 വരെയും രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ അഴീക്കോട് സബ് സ്റ്റേഷൻ്റെ എല്ലാ ഭാഗങ്ങളിലും വൈദ്യുതി പൂർണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. മയ്യിൽ• എട്ടേനാൽ കമ്പനി ടവർ, കുട്ട്യാൻകുന്ന് ട്രാൻസ്ഫോമർ പരിധി 8.30-3.00.കൊളച്ചേരി കൊളച്ചേരിപ്പറമ്പ് കനാൽ ട്രാൻസ്ഫോമർ പരിധി 8.30-5.00, ഭഗവതിക്കാവ്, ചേരിക്കൽ, കോട്ടാഞ്ചേരികുന്ന്, നാറാത്ത്, ആലിൻകീഴ് ട്രാൻസ്ഫോമർ പരിധി 9.00-5.00.തോട്ടട സെന്റ്റ് ഫ്രാൻസിസ്, ജെടിഎസ് ട്രാൻസ്ഫോമർ പരിധി 8.00- 2.00, സ്വരാജ് ട്രാൻസ്ഫോമർ പരിധി 10.00- 2.00.പാടിയോട്ടുചാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ നരമ്പിൽ അമ്പലം, 8.30 മുതൽ 5വരെ വാവൽമട ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും.
ലക്ചററെ നിയമിക്കുന്നു
ചൊക്ലി കോടിയേരി ബാലകൃഷ്ണൻ ഗവ. കോളജിൽ മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഹിന്ദി, ഫിലോസഫി, പൊളിറ്റിക്സ്, വിഷയങ്ങളിൽ ഗെസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. 29ന് കോളജിൽ ഹാജരാകണം. രാവിലെ 10ന് കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, ഹിന്ദി, ഫിലോസഫി എന്നിവയുടെയും ഉച്ചയ്ക്ക് 2ന് പൊളിറ്റിക്കൽ സയൻസിൻ്റെയും ഇൻ്റർവ്യൂ നടക്കും. ഫോൺ: 9188900210
പരിശീലന പരിപാടി 25ന്
കാഞ്ഞങ്ങാട് സത്യസായി സേവാ സംഘടന അധ്യാപകർക്കായി നടത്തുന്ന സൗജന്യ മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പരിശീലന പരിപാടിയുടെ മുന്നാംഘട്ടം 25ന് നടക്കും. ‘ഫൈവ് ടെക്നിക് ഇൻ വാല്യു എജ്യുക്കേഷൻ’ എന്ന വിഷയത്തിൽ മുൻ അധ്യാപകൻ ഒ.എം.സാമുവൽ വയനാട് ക്ലാസെടുക്കും. കാഞ്ഞങ്ങാട് മാരിയമ്മ ക്ഷേത്രത്തിന് പിന്നിലുള്ള സത്യസായി സേവാ സമിതിയിൽ രാവിലെ 10 മുതൽ 1 വരെയാണ് ക്ലാസ്. താൽപര്യമുള്ളവർ ബന്ധപ്പെടണമെന്ന് സത്യസായി സേവാ സംഘടന ജില്ലാ പ്രസിഡൻ്റ് ഡോ.ആർ.സതീഷ് കുമാർ അറിയിച്ചു. 9447489393.
അധ്യാപക ഒഴിവ്
കാസർകോട് ബിഇഎംഎച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ബോട്ടണി, ഗണിതം (ജൂനിയർ) അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 27ന് രാവിലെ 10ന് കോഴിക്കോട് സിഎസ്ഐ റിട്രീറ്റ് സെൻ്ററിൽ നടക്കും. 0495 2724799 കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ് ജിയോളജി, ബോട്ടണി വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട് കുടിക്കാഴ്ച 28 നു 10 നു സ്കൂൾ ഓഫിസിൽ നടക്കും. ഫോൺ :9446986892 ബദിയടുക്ക വിദ്യാഗിരി എസ്ഐബിഎംപി യുപി സ്കൂളിൽ മലയാളം യുപി(2), കന്നട യുപി(2), യുപി ഹിന്ദി(1), എൽപി മലയാളം(2) എൽപി അറബിക്(1)ഒഴിവുകളിലേക്ക് ദിവസവേതന അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 29ന് 10ന് നടക്കും.ഫോൺ.9447490287 കുംബഡാജെ ജിജെബിഎസ് കുംബഡാജെയിൽ എൽപി മലയാളം, എൽപി കന്നഡ,എൽപി അറബിക് എന്നീ ഒഴിവുകളിലേക്ക് ദിവസവേതന അധ്യാപക നിയമനത്തിനുള്ള അഭിമുഖം 29ന് 10.30ന് നടക്കും. ഫോൺ 9496708948
പഠന ക്യാംപ്
ചെറുവത്തൂർ പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റി കുട്ടികളുടെ കൂട്ടായ്മയായ കുച്ചിൻ്റെ നേതൃത്വത്തിൽ 25ന് കുട്ടികൾക്കായി അവധിക്കാല പഠന ക്യാംപ് സംഘടിപ്പിക്കുന്നു. മുൻകുട്ടി പേര് റജിസ്റ്റർ ചെയ്യണം. 9446168521, 9497853874.
അഭിമുഖം 27ന്
ചീമേനി ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ കംപ്യൂട്ടർ പ്രോഗ്രാമർ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 27ന് 10നു കോളജിൽ 8547005052.
അഭിമുഖം 28ന്
അഡൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം മലയാളം മീഡിയത്തിൽ ഫിസിക്കൽ സയൻസ്, കന്നഡ വിഭാഗം ഫിസിക്കൽ സയൻസ്, ഇംഗ്ലിഷ്, ഡ്രോയിങ്, യുപിഎസ് മലയാളം, എൽപിഎസ് മലയാളം, യുപിഎസ് അറബിക്, എൽപിഎസ് അറബിക് അധ്യാപക ഒഴിവ്.അഭിമുഖം 28ന് 10നു സ്കൂളിൽ 8547185292.
ഇൻസ്ട്രക്ടർ
കയ്യൂർ ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ (പട്ടികജാതി സമുദായത്തിൽനിന്ന്) ഗെസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു.യോഗ്യത: സിവിൽ എൻജിനീയറിങ് ബ്രാഞ്ചിൽ ബി.ടെക് ബിരുദം, 1 വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ സിവിൽ എൻജിനീയറിങ് ബ്രാഞ്ചിൽ ത്രിവത്സര ഡിപ്ലോമ, 2 വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻടിസി, എൻഎസി, 3 വർഷത്തെ പ്രവൃത്തി പരിചയം. അഭിമുഖം ഇന്ന് 11ന് ഐടിഐയിൽ. 04672-230980.