- അപേക്ഷ ക്ഷണിച്ചു
കതിരൂർ ഗവ. ഹയർ സെക്കൻഡറി സ്കുളിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്മെൻ്റ് സെൻ്ററിലേക്ക് വിദ്യാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ജിഎസ്ടി അസിസ്റ്റൻ്റ്, അസിസ്റ്റൻ്റ് റോബോട്ടിക് ടെക്നിഷൻ എന്നീ കോഴ്സുകളിലേക്ക് കോഴ്സ് കാലാവധി 6 മാസം. പ്രായപരിധി 15-23 വയസ്സ് വരെ. സ്കൂളിൽ നിന്ന് നേരിട്ടോ വെബ്സൈറ്റിൽ നിന്നോ അപേക്ഷ ഫോം ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 15. ബന്ധപ്പെടേണ്ട നമ്പർ 9061111175 - വൈദ്യുതി മുടങ്ങും
വേങ്ങാട് കായലോട്, ഓലായിക്കര, കുട്ടിച്ചാത്തൻ മഠം, പാച്ചപ്പൊയ്ക എന്നിവിടങ്ങളിൽ 9.30- 5.30 - അഭിമുഖം 15, 16 തീയതികളിൽ
കുത്തുപറമ്പ് നിർമലഗിരി കോളജിൽ അതിഥി അധ്യാപകരെ അഭിമുഖം 15, 16 തീയതികളിൽ നടക്കും. 15ന് 9.30ന് മാത്തമാറ്റിക്സ്, ഫിസിക്സ്, സുവോളജി, ഇക്കണോമിക്സ്, 1:30ന് മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, 16ന് 9:30ന് ഇംഗ്ലിഷ്, ബോട്ടണി, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, 1.30ന് കൊമേഴ്സ്, ഹിന്ദി, ഹോം സയൻസ്. - തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
ജനറൽ മെഡിസിൻ – ഡോ.അഭിലാഷ്
ജനറൽ സർജറി – ഡോ.വിനോദ്കുമാപ്
ഓർത്തോപീഡിക്സ് -ഡോ.അജയറാം
ഗൈനക്കോളജി -ഡോ.പുർണിമ
നേത്ര വിഭാഗം -ഡോ.സോണിയ
ഇഎൻടി -ഡോ.സാവിത്രി
പൾമണോളജി -ഡോ.ജയശ്രീ
പീഡിയാട്രിക്സ് -ഡോ.അബ്ദുൽസലീം
ഡന്റൽ -ഡോ.രജിത
സ്കിൻ -ഡോ.അബുബക്കർ
സൈക്യാട്രി – ഡോ.മീനു മേരി
ക്ലിനിക്കൽ സൈക്കോളജി – ഡോ.ഇ.വി.ജോണി - അധ്യാപക ഒഴിവ്
ഇരിട്ടി വീർപ്പാട് ശ്രീനാരായണ ഗുരു കോളജിൽ കംപ്യൂട്ടർ സയൻസ്, മാനേജ്മെൻ്റ് സ്റ്റഡീസ്, ഹിന്ദി എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച്ഡി യോഗ്യതയുമുള്ളവർക്കു അപേക്ഷിക്കാം. കുടിക്കാഴ്ച 23ന് 9.30 കോളജിൽ നടക്കും. ഫോൺ 04902454000.
മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളജിലേക്ക് വിവിധ വിഷയങ്ങളിലേക്കുള്ള ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് താഴെ പറയും പ്രകാരം ഇൻ്റർവ്യൂ നടക്കും. 14ന് സുവോളജി (9.30), ഹിന്ദി (11.30), ഇക്കണോമിക്സ് (1.30), 15ന് രാവിലെ സ്റ്റാറ്റിസ്റ്റിക്സ് (9.30), ഫിസിക്സ് (10.00), മാത്തമാറ്റിക്സ് (11.00), ബോട്ടണി (1.30), 16ന് ഇംഗ്ലിഷ് (9.30), ജേണലിസം (11.30), കെമിസ്ട്രി (1.30), മലയാളം (2.00). ഉദ്യോഗാർഥികൾ ഇൻ്റർവ്യൂവിന് ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. - സൺഡേ സെവൻസ് ജേതാക്കൾ
കാഞ്ഞങ്ങാട് മേലാങ്കോട്ട് അരയാൽ ബ്രദേഴ്സ് ക്ലബ് നടത്തിയ ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ സൺഡേ സെവൻസ് ജേതാക്കളായി. ഫൈനലിൽ ഗ്രാമീണ എരിക്കുളത്തെ എതിരില്ലാത്ത ഒരു ഗോളിന് ആണ് പരാജയപ്പെടുത്തിയത്. വിജയികൾക്ക് ഡോ. എം.ആർ.നമ്പ്യാർ ട്രോഫി നൽകി. സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.കെ. നിഷാന്ത് ഫൈനൽ മത്സരം ഉദ്ഘാടനം ചെയ്തു. സുരേശൻ മണലിൽ അധ്യക്ഷത വഹിച്ചു. ഇ.വി.ജയകൃഷ്ണൻ, കെ.ബാലകൃഷ്ണൻ നായർ, കെ.ടി.വിനോദ് കുമാർ, എം.സതീശൻ, ടി.ബാബു എന്നിവർ പ്രസംഗിച്ചു. - സംഗീത-ചിത്രരചനാ പഠനക്ലാസ്
കാഞ്ഞങ്ങാട് കൊടവലം യാദവം സ്കൂൾ ഓഫ് മ്യൂസിക്കും കോട്ടപ്പാറ ജിഎൽപി സ്കൂൾ പിടിഎയും ചേർന്ന് സൗജന്യ ത്രിദിന സംഗീത-ചിത്രരചനാ പഠനക്ലാസ് നടത്തും. 14ന് 10ന് സംഗീതജ്ഞൻ കാഞ്ഞങ്ങാട് ടി.പി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. മടിക്കൈ പഞ്ചായത്തംഗം എ.വേലായുധൻ മുഖ്യാതിഥിയാകും. ടി.പി.അഭിജിത്ത്, ഔചിത്യ അഭിജിത്ത് - സൈക്കോളജിസ്റ്റ് ഒഴിവ്
എളേരിത്തട്ട് ഇകെഎൻഎം ഗവ. കോളജ് ജീവനി കോളജ് സൈക്കോളജിസ്റ്റ് തസ്തികയിലെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. അപേക്ഷ രേഖകൾ സഹിതം 19ന് 3നു മുൻപ് കോളജിൽ നേരിട്ടോ തപാൽ വഴി ഇകെഎൻഎം ഗവ. കോളജ് എളേരിത്തട്ട്, പി.ഒ.എളേരിത്തട്ട്, കാസർകോട് – 671314 എന്ന വിലാസത്തിലോ ലഭിക്കണം. 9447059690. - സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കാസർകോട് ജില്ലയിൽ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, ഇൻഷുറൻസ് മെഡിക്കൽ സർവീസസ്, ആയുർവേദ കോളജസ് ഡിപ്പാർട്മെന്റിലെ ഫാർമസിസ്റ്റ് ഗ്രേഡ്-2 (ആയുർവേദ- ഫസ്റ്റ് എൻസിഎ- ഹിന്ദു നാടാർ -കാറ്റഗറി നമ്പർ 056/2024)സാധ്യതാ പട്ടിക പിഎസ്സി പ്രസിദ്ധീകരിച്ചു. - പാരിതോഷികം നൽകും
കാസർകോട് • എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നു പാരിതോഷികം നൽകുന്നു. എസ്എസ്എൽസി. പരീക്ഷയിൽ 10 എ പ്ലസ്, 9 എ പ്ലസ്, 8 എ പ്ലസ് എന്നീ ഗ്രേഡ് ലഭിച്ച കുട്ടികൾക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതമാണ് പാരിതോഷികം നൽകുന്നത്.2024-25 വർഷത്തിൽ കായിക, വിനോദ മത്സരങ്ങളിൽ ദേശീയതലത്തിലും സംസ്ഥാന തലത്തിലും 1, 2, 3 സ്ഥാനങ്ങൾ നേടിയവർക്കും പാരിതോഷികം നൽകും. അപേക്ഷ രേഖകൾ സഹിതം 20ന് അകം അതത് ഫിഷറീസ് ഓഫിസുകളിൽ സമർപ്പിക്കണം.