സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത
.മണിക്കൂറിൽ 40-60 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യത
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
നിയമനം
മാട്ടൂൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലിഷ് സീനിയർ, ഇംഗ്ലിഷ് ജൂനിയർ തസ്തികയിലേക്ക് അധ്യാപക ഒഴിവുണ്ട്.
അഭിമുഖം 23ന് രാവിലെ 11ന്.
പാടിയോട്ടുചാൽ പൊന്നംവയൽ ഗവ. എൽ പി സ്കൂളിൽ ഒഴിവുള്ള
എൽപിഎസ്എ അറബിക്(പാർട്ട് ടൈം ) അധ്യാപക
തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 23ന് രാവിലെ 11.30ന് സ്കൂൾ ഓഫിസിൽ ഇന്റർവ്യൂവിന് ഹാജരാകണം.
ചെറുപുഴ ഇടവരമ്പ് എൽപി സ്കൂളിൽ അറബിക് ടീച്ചർ (പാർട്ട് ടൈം) ഒഴിവുണ്ട്. അഭിമുഖം 23ന് രാവിലെ 10.30ന് ഓഫിസിൽ നടക്കും.
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ
ഔട്ട്ലെറ്റുകൾ ആരംഭിക്കാൻ താൽപര്യമുള്ള കുടുംബശ്രീ അംഗങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരള ചിക്കൻ ഫാമുകളിൽ നിന്നുള്ള വളർച്ചയെത്തിയ ഇറച്ചിക്കോഴികളാണ് കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന വിപണനശാലകൾ വഴി വിൽപന നടത്തുന്നത്. പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സിഡിഎസ് ഓഫിസുകളിൽ അപേക്ഷ നൽകണം. ഫോൺ:8 075089030.
സ്പോട് അഡ്മിഷൻ
. നടുവിൽ ഗവ. പോളിടെക്നിക് കോളജിൽ രണ്ടാം വർഷ ഓട്ടമൊബീൽ, ഇലക്ട്രിക്കൽ, സിവിൽ ഡിപ്ലോമ ലാറ്ററൽ എൻട്രി മുഖേന അപേക്ഷ നൽകിയവരുടെ സ്പോട്ട് അഡ്മിഷൻ 23ന് രാവിലെ 10ന് നടക്കും. www.polyadmission.org
തീയതി നീട്ടി
മാടായി ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി 30 വരെ നീട്ടി. ഫോൺ. 9961925829.
അധ്യാപക ഒഴിവ്
കാസർകോട് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഹിന്ദി ഒഴിവ്. അഭിമുഖം ഇന്ന് 11നു സ്കൂളിൽ പൈവളിഗെ പൈവളിഗെ നഗർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ജിയോളജി സീനിയർ അധ്യാപക ഒഴിവ്. അഭിമുഖം 23ന് 11നു സ്കൂളിൽ. 9447955901.
അപേക്ഷ ക്ഷണിച്ചു
കാസർകോട് കേരള ചിക്കൻ ജില്ലയിൽ ആരംഭിക്കുന്നതിനായി ഫാമുകളുടെയും ഔട്ലെറ്റുകളുടെയും അപേക്ഷ സിഡിഎസ് മുഖേന സ്വീകരിച്ചു തുടങ്ങി. താൽപര്യമുള്ള കുടുംബശ്രീ കർഷകർ അപേക്ഷ സിഡിഎസിൽ സമർപ്പിക്കണം. അപേക്ഷാ ഫോം www.keralachicken.org.in എന്ന സൈറ്റിൽ ലഭ്യമാണ്. കാസർകോട് ബേള, ചെറുവത്തൂർ, നീലേശ്വരം ഐടിഐകളിൽ വിവിധ മെട്രിക്, നോൺ മെട്രിക് ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.scddd.kerala.gov.in എന്ന വെബ്സൈറ്റിൽ SCDO I.T.I.ADMISSION2025 എന്ന ലിങ്കിലൂടെ ഓൺലൈനായി ജൂലൈ 16 വരെ അപേക്ഷിക്കാം. എസ്സി വിഭാഗത്തിന് 80 ശതമാനം, എസ്ടി വിഭാഗത്തിന് 10 ശതമാനം, മറ്റ് വിഭാഗത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സീറ്റ്. ഐടിഐ ചെറുവത്തൂർ – 04672261425, ഐടിഐ നീലേശ്വരം – 04672284004, ഐടിഐ ബേള 04998284140.
ധനസഹായം നൽകും
കാസർകോട് മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന
ന്യൂനപക്ഷ മത വിഭാഗത്തിലെ വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയതോ ഉപേക്ഷിക്കപ്പെട്ടതോ ആയ സ്ത്രീകൾക്കുമുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്ലോറിങ്, ഫിനിഷിങ്, പ്ലമിങ്, സാനിറ്റേഷൻ, ഇലക്ട്രിഫിക്കേഷൻ എന്നിവ ഇല്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. അപേക്ഷ അനുബന്ധ രേഖകൾ സഹിതം കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ ഡപ്യൂട്ടി കലക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷൻ, കലക്ടറേറ്റ് എന്ന വിലാസത്തിലോ ജൂലൈ 31ന് അകം ലഭിക്കണം. അപേക്ഷാ ഫോം www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അഭിമുഖം 26ന്
കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിൽ വിവിധ സ്പെഷ്യൽറ്റികളിൽ (ഗൈനക്കോളജി, ജനറൽ മെഡിസിൻ, ഡെർമറ്റോളജി, ഒഫ്താൽമോളജി) ഡോക്ടർമാരെ നിയമിക്കുന്നു.
അഭിമുഖം 26ന് 10.30നു എൻഎച്ച്എം ഓഫിസിൽ. 0467-2209466.
തീയതി നീട്ടി
മടിക്കൈ ഗവ. ഐടിഐയിൽ വെൽഡർ (1 വർഷം) ഡ്രാഫ്റ്റ്സ്മാൻ സിവിൽ (2 വർഷം) എന്നീ എൻസിവിടി ട്രേഡുകളിലേക്ക് അപേക്ഷ ഓൺലൈനായി
http://itiadmissions.kerala.gov.in ៣ លេឈើ സമർപ്പിക്കാനുള്ള അപേക്ഷാ തീയതി നീട്ടി. 30ന് 5 വരെ അപേക്ഷ സമർപ്പിക്കാം. 6238506369.
കയ്യൂർ ഇ.കെ. നായനാർ മെമ്മോറിയൽ ഗവ. ഐടിഐയിൽ 13 എൻസിവിടി ട്രേഡുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടി. itiadmissions.kerala.gov.in വഴി 30 വരെ ഓൺലൈനായി അപേക്ഷിക്കാം. റാങ്ക് പട്ടിക ജാലകം പ്രവേശന പോർട്ടലിൽ പ്രസിദ്ധീകരിക്കും. 04672-230980.
ഗതാഗതം നിരോധിച്ചു
മഞ്ചേശ്വരം ഹൊസങ്കടി – മിയാപദവ് (ബങ്കര മഞ്ചേശരം – കുളൂർ) റോഡിൽ മജിബയലിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് വാഹന ഗതാഗതം പ്രവൃത്തി പൂർത്തീകരിക്കുന്നതു വരെ പൂർണമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു. ഹൊസങ്കടിയിൽ നിന്നു പോകുന്ന വാഹനങ്ങൾ മൊറത്തണ വഴിയും അല്ലെങ്കിൽ ദുർഗിപ്പള്ള ബെജ്ജ വഴിയും ഉപ്പള-പത്വാടി-ബാളിയൂർ വഴിയും മിയാപദവിലേക്കു പോകണം.
മസ്റ്ററിങ്
കാസർകോട് 2024 ഡിസംബർ 31 വരെ പെൻഷൻ
അനുവദിക്കപ്പെട്ട ക്ഷീരകർഷക ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾ 25 മുതൽ ഓഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് സമർപ്പിക്കണം. ആധാർ ഇല്ലാതെ ക്ഷീര ക്ഷേമനിധി പെൻഷൻ അനുവദിക്കപ്പെട്ടവരും ബയോമെട്രിക് മസ്റ്ററിങ് പറ്റാത്തവരും പെൻഷൻ തുടർന്ന് ലഭിക്കുന്നതിന് ലൈഫ് സർട്ടിഫിക്കറ്റ് ബ്ലോക്ക് തല ക്ഷീര വികസന യൂണിറ്റിൽ സമർപ്പിച്ച് മസ്റ്ററിങ് പൂർത്തിയാക്കണം. 04994-255390.