ഇന്നും നാളെയും അവധി: കണ്ണുർ •
ഇന്നും നാളെയും റെഡ് അലർട്ട്
പ്രഖ്യാപിച്ചതിനാലും കനത്തമഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവ ഈ ദിവസങ്ങളിൽ പ്രവർത്തിക്കരുതെന്നു കലക്ടർ അറിയിച്ചു.
നേതൃപഠനക്യാംപ് ഇന്ന്
കണ്ണൂർ എകെഎസ്ടിയു ജില്ലാ നേതൃപഠന ക്യാംപ് ഇന്ന് 10നു ബാലറാം സ്മാരകത്തിൽ ചേരും.
അനുമോദിക്കും
കണ്ണൂർ പൊലീസ് സഹകരണസംഘം അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികളെ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഇന്ന് 9-ന് അനുമോദിക്കും.
സ്പോർട്സ് കോട്ട; അപേക്ഷ ക്ഷണിച്ചു
കണ്ണൂർ • ഐടിഐകളിൽ കായികതാരങ്ങൾക്കു സംവരണം ചെയ്ത സ്പോർട്സ് ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തിനായി ജില്ലാ സ്പോർട്സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. 2023 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിൽ സ്കൂൾതലത്തിൽ ഉപജില്ലാ കായിക മത്സരങ്ങളിൽ മുന്നാം സ്ഥാനം വരെ അല്ലെങ്കിൽ ജില്ലാ കായിക സംഘടനകൾ സംഘടിപ്പിക്കുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുത്തു മുന്നാം സ്ഥാനം വരെ ലഭിച്ചവർക്ക് അപേക്ഷിക്കാം. ഫോൺ: 0497 2700485,
സൗജന്യ യോഗ ക്ലാസ്
കണ്ണുർ യോഗ ദിനത്തോട് അനുബന്ധിച്ചു ജില്ലാ ആയുർവേദ ആശുപത്രിയിൽ 26 മുതൽ ജീവിതശൈലി രോഗങ്ങൾക്ക് 10 ദിവസത്തെ സൗജന്യ യോഗ ക്ലാസ് സംഘടിപ്പിക്കും. റജിസ്ട്രേഷൻ 16ന് ആരംഭിക്കും. ഫോൺ -7012416425.
ആസൂത്രണ സമിതി യോഗം
കണ്ണുർ ജില്ലാ ആസൂത്രണ സമിതി യോഗം 17ന് 2.30നു ഡിപിസി ഹാളിൽ ചേരും.
ആയുർവേദ മെഡിക്കൽ ക്യാംപ് നാളെ
പെരിങ്ങോം പയ്യന്നൂർ സഹകരണ ആശുപത്രിയും ഐആർപിസി പെരിങ്ങോം ലോക്കലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് നാളെ രാവിലെ 10 മുതൽ പെരിങ്ങോം സുബ്രഹ്മണ്യ ഷേണായി സ്മാരക മന്ദിരത്തിൽ നടക്കും. ക്യാംപിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 6238814409, വാട്സാപ് നമ്പറിൽ ബന്ധപ്പെട്ട് പേര്, സ്ഥലം, ഫോൺ നമ്പർ സഹിതം റജിസ്റ്റർ ചെയ്യണം. ഫോൺ: -9496423349.
സൗജന്യ കാൻസർ നിർണയ ക്യാംപ്
പയ്യന്നൂർ ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുമായി ചേർന്ന് 22ന് രാവിലെ 9ന് എകെഎഎസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ കാൻസർ നിർണയ മെഗാ ക്യാംപ് നടത്തുന്നു. 30നും 55 നുമിടയിൽ പ്രായമുള്ള വിവാഹിതരായ 100 സ്ത്രീകൾക്ക് ഗർഭാശയഗള കാൻസർ പരിശോധന, സ്ത്രീകൾക്കായുള്ള സ്തനാർബുദ പരിശോധന, വായിലെ കാൻസർ പരിശോധന എന്നിവ നടത്തുന്നു. പങ്കെടുക്കുന്നവർ 9847904659, 04972705309 എന്നീ നമ്പറുകളിൽ 20ന് വൈകിട്ട് 4നകം പേര് റജിസ്റ്റർ ചെയ്യണം
പുർവവിദ്യാർഥി സംഗമം
പിലാത്തറ കുഞ്ഞിമംഗലം ഗവ: ഹയർ സെക്കൻഡറി സ്കൂൾ 1980-81 എസ് എസ് എൽ സി ബാച്ച് പൂർവ വിദ്യാർഥി സംഗമം 15ന് രാവിലെ 9 മുതൽ ഏഴിലോട് ചൊക്ലിയ സ്റ്റോപ്പിന് സമീപത്തെ ലക്ഷ്മി ഗോവിന്ദത്തിൽ നടക്കും. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ഷീബ ദാമോദരൻ ഉദ്ഘാടനം ചെയ്യും.
നറുക്കെടുപ്പ് മാറ്റി
പെരിങ്ങോം കൊരങ്ങാട് മുത്തപ്പൻ മടപ്പുര കമ്മിറ്റി നാളെ നടത്തുവാൻ തീരുമാനിച്ച സമ്മാനകുപ്പൺ നറുക്കെടുപ്പ് മാറ്റിയതായി മടപ്പുര ഭാരവാഹികൾ അറിയിച്ചു.
അധ്യാപക ഒഴിവ്
പരിയാരം കെ കെ എൻപി എം ജിവിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം ബയോളജി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 16ന് 11 ന്. പ്രീ – പ്രൈമറി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 16ന് 2ന്. തോട്ടട എസ്എൻ ട്രസ്റ്റ്സ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സുവോളജി വിഷയത്തിന് ഗെസ്റ്റ് അധ്യാപകനെ ആവശ്യമുണ്ട്. 23നു രാവിലെ 11നു സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ച.
കുടുംബശ്രീ വനിതകൾക്ക് പരിശീലനം
കണ്ണൂർ ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ കുടുംബശ്രീ വനിതകൾക്കു മൊബൈൽ റിപ്പയറിങ്, വിഡിയോ എഡിറ്റിങ് ഗ്രാഫിക് പെയ്ന്റിങ്, ഇലക്ട്രിക്കൽ പ്ലംമിങ് പരിശീലനം പദ്ധതിയുടെ ഭാഗമാകാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം പഞ്ചായത്ത് ഓഫിസുകളിലും കുടുംബശ്രീ സിഡിഎസ് ഓഫിസുകളിലും ലഭിക്കും. അവസാന തീയതി – ജൂലൈ 6. ഫോൺ : 0497 2702080.
വായന പക്ഷാചരണം
കണ്ണൂർ ജില്ലാ സാക്ഷരതാ മിഷൻ 19 മുതൽ വായന പക്ഷാചരണം നടത്തുന്നു. പഠിതാക്കൾക്കായി ലേഖന മത്സരങ്ങൾ, സെമിനാറുകൾ, പുസ്തക ചർച്ചകൾ തുടങ്ങിയവ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം രാവിലെ 11നു ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ രത്നകുമാരി നിർവഹിക്കും.
അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ആയുർവേദ പുരുഷ തെറപ്പിസ്റ്റ് തസ്തികയിൽ രണ്ടു താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വയസ്സ്: 18-41. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളിൽ 23ന് അകം റജിസ്റ്റർ ചെയ്യണം. ഫോൺ-04972700831. കുറുമാത്തൂർ ഗവ. ഐടിഐ കുറുമാത്തൂരിൽ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള എൻസിവിടിയുടെ അഫിലിയേഷൻ ലഭിച്ച ട്രേഡുകളിൽ 2025ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ടു വർഷത്തെ മെക്കാനിക് അഗ്രികൾചറൽ മെഷിനറി ഇലക്ട്രോണിക്സ് മെക്കാനിക് എന്നീ ട്രേഡുകളിലേക്കുള്ള അപേക്ഷ ഓൺലൈനായി https://itiadmissions.kerala.gov.in/എന്ന പോർട്ടൽ വഴിയോ https://det.kerala.gov.in/ എന്ന വെബ്സൈറ്റ് ലിങ്കിലൂടെയോ അപേക്ഷിക്കാം. അവസാന തീയതി 20. ഫോൺ-04602 225450, 9048442359.
നിയമനം നടത്തും
കണ്ണൂർ ഗവ.ടിടിഐ(മെൻ) ആൻഡ് മോഡൽ യുപി സ്കൂളിൽ യുപിഎസ്ടി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 16നു രാവിലെ 11 നു സ്കൂൾ ഓഫിസിൽ നടക്കും.
ഹിയറിങ് 24ന്
കണ്ണുർ ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് വിഭജന കരട് നിർദേശങ്ങൾ സംബന്ധിച്ചു ഡീലിമിറ്റേഷൻ കമ്മിഷനു പരാതി സമർപ്പിച്ചവരുടെ ഹിയറിങ് 24ന് രാവിലെ 9 മുതൽ കോഴിക്കോട് ഗെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. കോഴിക്കോട്, വയനാട്, കാസർകോട്, മലപ്പുറം ജില്ലകളിലെ പരാതിക്കാർക്കും 24നാണു ഹിയറിങ്.
അപേക്ഷിക്കാം
കണ്ണുർ ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു സിഡിഎസിൽ ഒരു സംരംഭം പദ്ധതിയുടെ ഭാഗമാകാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം സിഡിഎസ് ഓഫിസുകളിൽ ലഭിക്കും. അപേക്ഷകൾ കണ്ണൂർ ജില്ലാ കുടുംബശ്രീ മിഷനിൽ ജൂലൈ 3ന് അകം ലഭിക്കണം. ഫോൺ: 0497 2702080,
ഐടിഐ പ്രവേശനം
പേരാവൂർ ഗവ.ഐടിഐ പ്രവേശനത്തിന് ഡ്രാഫ്റ്റ്സ്മാൻ സിവിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡുകളിൽ അപേക്ഷ ക്ഷണിച്ചു. പന്ന്യന്നൂർ ഗവ.ഐടിഐയിൽ ഡ്രാഫ്ട്സ്മാൻ സിവിൽ, മെക്കാനിക് മോട്ടർ വെഹിക്കിൾ, ഇലക്ട്രീഷ്യൻ, വെൽഡർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. അവസാന തീയതി 20.
വൈദ്യുതി മുടക്കം
പാടിയോട്ടുചാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ കുപ്പോൾ മില്ല്, മടക്കാം പൊയിൽ, ഓടമുട്ട്, ജാസ് ക്രഷർ, ചിറ്റടി, പ്രത്യാശ, വണ്ണാരപ്പൊയിൽ, മാണിയാടൻ സ്റ്റോപ്പ് ട്രാൻസ് ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.
ഇന്ന്
. ബാങ്ക് അവധി
കാലാവസ്ഥ
കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്
. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ട്
മഴ: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കാസർകോട് ജില്ലയിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന്, ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി, മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രഫഷനൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യുഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷൽ ക്ലാസുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകുട്ടി നിശ്ചയിച്ച പരീക്ഷകൾ സാധാരണപ്രകാരം നടക്കും
അഭിമുഖം 18, 19, 20 തീയതികളിൽ കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (മലയാളം – കാറ്റഗറി നമ്പർ 707 2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ആദ്യഘട്ട അഭിമുഖം 18, 19, 20 തീയതികളിൽ പിഎസ്സി ജില്ലാ ഓഫിസിൽ നടത്തും.
കൗൺസലർ നിയമനം
കാസർകോട് ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ, കുണ്ടംകുഴി സാവിത്രിഭായ് ഫുലെ മെമ്മോറിയൽ ആശ്രമം സ്കൂൾ, പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥികൾക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠന ശേഷി വർധിപ്പിക്കൽ എന്നിവയിൽ കൗൺസലിങ് നൽകുന്നതിനായി കരാർ വ്യവസ്ഥയിൽ പട്ടികവർഗ വിഭാഗത്തിലെ ഉദ്യോഗാർഥികളെ നിയമിക്കുന്നു. പ്രായം 24നും 45നും മധ്യേ. ഒഴിവ്: സ്ത്രീ – 2, പുരുഷൻ – 1. അഭിമുഖം 20ന് 10.30നു കാസർകോട് ട്രൈബൽ ഡവലപ്മെന്റ് ഓഫിസിൽ. 04994-255466.
അഭിമുഖം 16ന്
തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളജിൽ ബയോമെഡിക്കൽ എൻജിനീയറിങ് ബ്രാഞ്ചിൽ ഒഴിവുള്ള ട്രേഡ്സ്മാൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
അഭിമുഖം 16ന് 10നു കോളജിൽ. 7560895843.
നീലേശ്വരം ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്എസ്ടി മലയാളം താൽകാലിക ഒഴിവിലേക്കുള്ള അഭിമുഖം 16ന് രാവിലെ 10ന് സ്കൂളിൽ നടക്കും.
തൃക്കരിപ്പൂർ മൈത്താണി ജിഎൽപി സ്കുളിൽ ഒഴിവുള്ള എൽപിഎസ്ടി (മലയാളം) തസ്തികയിൽ ദിവസ വേതനത്തിൽ നിയമനം നടത്തുന്നതിനുള്ള കുടിക്കാഴ്ച 16 നു രാവിലെ 10.30 നു നടത്തും. പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് മുൻഗണന നൽകും.
അപേക്ഷ ക്ഷണിച്ചു
രാജപുരം കോടോം ബേളൂർ ഐടിഐയിൽ പ്ലമർ, കംപ്യൂട്ടർ ഓപ്പറേറ്റർ, എഎംപി പ്രോഗ്രാമിങ് അസിസ്റ്റൻ്റ് എന്നീ 1 വർഷ എൻസിവിടി ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന 20 വരെ
അപേക്ഷിക്കാം. 9497054531.
കരാർ നിയമനം
കാസർകോട് ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ, ആശ്രമം സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളുടെ ആരോഗ്യ പരിപാലനത്തിൻ്റെ ഭാഗമായി പട്ടികവർഗ വിഭാഗത്തിലെ യുവതികളായ ജെപിഎച്ച്എൻമാരെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. അഭിമുഖം 19ന് 10.30നു കാസർകോട് ട്രൈബൽ ഡവലപ്മെന്റ് ഓഫിസിൽ. പട്ടികവർഗക്കാരുടെ അഭാവത്തിൽ മറ്റു വിഭാഗക്കാരെയും പരിഗണിക്കും. പ്രായം 24നും 45നും മധ്യേ. 04994-255466.
അഭിമുഖം 21ന്
പിലിക്കോട് ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ വിവിധ ഒഴിവുകളിൽ നിയമനം നടത്തും. ഫിസിയോതെറപ്പിസ്റ്റ് അഭിമുഖം 21ന് 11.30നു ആശുപത്രിയിൽ. യോഗ്യത: ബാച്ലർ ഓഫ് ഫിസിയോതെറപ്പി (കെഎപിസി / ഐഎപി റജിസ്ട്രേഷൻ), ഡോക്ടർ നിയമനത്തിന് അഭിമുഖം 21ന് 2നു ആശുപത്രിയിൽ. യോഗ്യത: എംബിബിഎസ്, ടിസിഎംസി റജിസ്ട്രേഷൻ. ഫാർമസിസ്റ്റ് അഭിമുഖം 21ന് 9.30നു ആശുപത്രിയിൽ. യോഗ്യത: ബി.ഫാം, ഡി.ഫാം, ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ. എല്ലാ ഒഴിവുകളിലും പിലിക്കോട് പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. 8547705270.
അധ്യാപക ഒഴിവ്
ബേക്കൂർ • ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി മാത്തമാറ്റിക്സ് (മലയാളം), ഫിസിക്കൽ സയൻസ് (കന്നഡ) അധ്യാപക ഒഴിവ്. അഭിമുഖം 16ന് 10നു സ്കൂളിൽ. 8618353487.
കാസർകോട് ഗവ. ഹൈസ്കുൾ എച്ച്എസ് വിഭാഗത്തിൽ കണക്ക്, ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം 16ന് 10നു സ്കൂളിൽ
പള്ളിക്കര • ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി (ഡ്രോയിങ്) ഒഴിവ്. അഭിമുഖം 17ന് 10നു സ്കൂളിൽ
മുള്ളേരിയ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി മലയാളം ഒഴിവ്. അഭിമുഖം 16ന് 11നു സ്കൂളിൽ
മടിക്കൈ ഗവ. ഹയർസെക്കൻഡറി സ്കുളിലെ എച്ച്എസ്എസി മാത്തമാറ്റിക്സ് (ജൂനിയർ) താൽകാലിക ഒഴിവിലേക്കുള്ള അഭിമുഖം 16ന് രാവിലെ 10ന് നടക്കും. 9447649514