വൈദ്യുതി മുടക്കം
മയ്യിൽ പൊയ്യൂർറോഡ്, പാറത്തോട്, മേച്ചേരി, മദീന, ഗോപാലൻപീടിക ട്രാൻസ്ഫോമർ പരിധി 9.00-12.00. ചാലോട് ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ എളമ്പാറ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ.
അറിയാൻ
റീഇംബേഴ്സ്മെൻ്റിന് അപേക്ഷ ക്ഷണിച്ചു
മാഹി പുതുച്ചേരി സൈനിക ക്ഷേമവകുപ്പ്, തൊഴിൽരഹിതരും വരുമാന നികുതി പരിധിയിൽ വരാത്തവരുമായ വിമുക്ത ഭടന്മാരുടെ മക്കളുടെ ട്യുഷൻ ഫീസ്, പുസ്തകം, യൂണിഫോം ചെലവുകളുടെ 2024-25 വർഷത്തെ റീഇംബേഴ്സ്മെൻ്റിന് അപേക്ഷ ക്ഷണിച്ചു. മാഹിയിലെ അർഹരായ വിമുക്ത ഭടന്മാർ, വിമുക്ത ഭടന്മാരുടെ വിധവകൾ എന്നിവർക്ക് അപേക്ഷാ ഫോറം മാഹി അഡ്മിനിസ്ട്രേറ്ററുടെ ഓഫിസിൽ നിന്ന് ലഭിക്കും. അപേക്ഷാ ഫോറം പുതുച്ചേരി സൈനിക ക്ഷേമ വകുപ്പിൻ്റെ വെബ് സൈറ്റായ https://sainik.py.gov.in നിന്നു ഡൗൺലോഡ് ചെയ്യാം. പുരിപ്പിച്ച അപേക്ഷകൾ രസീതുകൾ സഹിതം ഓഗസ്റ്റ് 22ന് അകം പുതുച്ചേരി സൈനിക ക്ഷേമ വകുപ്പിൽ നലകണം.
മാഹിക്കാർക്ക് ബിഎഡ് സീറ്റ്
മാഹി മാഹിയിലെ സ്ഥിരതാമസക്കാരായ വിദ്യാർഥികൾക്ക് കോഴിക്കോട് ഗവ. കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ബിഎഡ് പ്രവേശനത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് സർവകലാശാലയുടെ www.admission.uoc.ac.in എന്ന വെബ് സൈറ്റിൽ റജിസ്റ്റർ ചെയ്ത അപേക്ഷയുടെ കോപ്പി, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മാഹി റവന്യൂ വകുപ്പിൽനിന്ന് ലഭിച്ച മാഹിയിലെ സ്ഥിരതാമസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം മാഹി അഡ്മിനിസ്ട്രേറ്ററുടെ ഓഫിസിൽ 2025 ജൂൺ 18ന് അകം അപേക്ഷിക്കണം.
റാങ്ക് പട്ടിക
നിർമലഗിരി കോളജ് (ഓട്ടോണമസ്) ഒന്നാം വർഷ പിജി പ്രവേശനത്തിനുള്ള റാങ്ക് പട്ടിക കോളജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 12 മുതൽ 16 വരെ ആയിരിക്കും അഡ്മിഷൻ. : www.nirmalagiricollege.ac.in. 7902200068, 7902200069.
അധ്യാപകർ
തലശ്ശേരി ഗവ. ടൗൺ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി അറബിക് നിയമനത്തിനുള്ള അഭിമുഖം നാളെ 2ന് നടക്കും. തലശ്ശേരി ഗവ. അയ്യലത്ത് യുപി സ്കുളിൽ എൽപിഎസി ഒഴിവിലേക്ക് അഭിമുഖം നാളെ 10.30ന് സ്കൂൾ ഓഫിസിൽ. ചിറക്കര • ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജുനിയർ കെമിസ്ട്രി ഒഴിവിലേക്ക് അഭിമുഖം ഇന്ന് 10ന് സ്കൂൾ ഓഫിസിൽ
ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കുളിൽ എച്ച്എസ്എസ്ടി ജുനിയർ ഫിസിക്സ് ഒഴിവ്. കുടിക്കാഴ്ച 16ന് 100.
ഡോക്ടർ
ചക്കരക്കൽ ഇരിവേരി സിഎച്ച്സി സായാഹ്ന ഒപിയിലേക്കു (ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ) എൽഎസ്ജിഡി ഡോക്ടർമാരെ നിയമിക്കുന്നു. അഭിമുഖം നാളെ 11 ന് കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ.
അധ്യാപകർ
നാറാത്ത് ചെറുവാക്കര ഗവ. വെൽഫെർ എൽപി സ്കൂളിൽ ഫുൾടൈം ലാംഗ്വേജ് ടീച്ചർ ജുനിയർ അറബിക് എൽപി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം നാളെ 11ന്.
കുടുംബശ്രീ കുടിക്കാഴ്ച ഇന്ന് : കാഞ്ഞങ്ങാട് കുടുംബശ്രീ ജില്ലാ മിഷൻ എൻആർഎൽഎം ഒഎസ്എസ് കം അക്കൗണ്ടന്റിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടിക്കാഴ്ച ഇന്ന് രാവിലെ 10.30ന് ജില്ലാ മിഷൻ ഓഫിസിൽ നടക്കും. നിലവിൽ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കാണ് കുടിക്കാഴ്ച. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
അഭിമുഖം 17ന്
ബേഡഡുക്ക പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി ഓവർസീയർ, അക്കൗണ്ടന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം 17ന് 10.30നു പഞ്ചായത്ത് ഓഫിസിൽ.
അപേക്ഷ ക്ഷണിച്ചു
കാസർകോട് എൽബിഎസ് എൻജിനീയറിങ് കോളജിൽ ഒഴിവുള്ള ബി.ടെക് എൻആർഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 18. കീം പ്രവേശന പരീക്ഷാ യോഗ്യത നിർബന്ധമല്ല. 9447375156. www.lbcek.ac.in
നിയമനം നടത്തും
പെരിയ . ഗവ പോളിടെക്നിക് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് ബ്രാഞ്ചിലെ ഒഴിവുള്ള ട്രേഡ്സ്മാൻ (ടർണർ, വെൽഡിങ്, കാർപെൻട്രി, സ്മിത്ത്, ഷീറ്റ് മെറ്റൽ) എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കും. കുടിക്കാഴ്ച 18ന് 10ന് നടക്കും. 0467 2234020, 9947508478.
മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെൽത്ത് സെൻ്ററിൽ ഫാർമസിസ് തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രായപരിധി 18-36. അഭിമുഖം 18ന് 10.30നു മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ. 04998-273599.
കുമ്പള ഗവ. സീനിയർ ബേസിക് സ്കൂളിൽ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപക ഒഴിവ്. അഭിമുഖം നാളെ 11നു സ്കുളിൽ 9496139384.
ആലംപാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എ ഫിസിക്കൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ, യുപിഎസി മലയാളം, ഫുൾടൈം ലാംഗ്വേജ് ടീച്ചർ ഹിന്ദി, എൽപിഎസി അറബിക് ഒഴിവ്. അഭിമുഖം നാളെ 10നു സ്കൂളിൽ. 9447103691.
ബേക്കൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി മാത്തമാറ്റിക്സ് (മലയാളം), ഫിസിക്കൽ എജ്യുക്കേഷൻ (കന്നഡ) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10നു സ്കൂളിൽ. 8618353487.
ദേലംപാടി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗത്തിൽ കെമിസ്ട്രി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10നു സ്കൂളിൽ 8086066137.
പെരിയ . ഡോ. അംബേദ്കർ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഹിസ്റ്ററി, ഇക്കണോമിക്സ് വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 13ന് 11.30ന് പെരിയയിലെ കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിൽ.
രാജപുരം കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കുളിൽ യുപി പാർട്ടൈം സംസ്കൃതം അധ്യാപക ഒഴിവ്. അഭിമുഖം 13ന് രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ. 9446239065.
രാജപുരം ബളാംതോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി (സോഷ്യൽ സയൻസ്), എച്ച്എസ്ടി (ഇംഗ്ലിഷ്) അധ്യാപക ഒഴിവ്. അഭിമുഖം 13ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
കാസർകോട് ഗവ. കോളജിൽ ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം 16ന് 11.30നു പ്രിൻസിപ്പൽ ഓഫിസിൽ. 04994 256027.
കാസർകോട് കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡം
ടെക്നോളജി കോസ്റ്റ്യും ആൻഡ് ഫാഷൻ ഡിസൈനിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസർ (ഇന്റ്റീരിയർ ഡിസൈനിങ് ആൻഡ് ഫർണിഷിങ്) തസ്തികയിൽ നിയമനം നടത്തുന്നു. രേഖകൾ സഹിതം 25ന് അകം എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലും ടെക്നോളജി കണ്ണൂർ, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂർ-7 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷിക്കണം. 8281574390.
കാഞ്ഞങ്ങാട് ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മാത്സ്, ഫിസിക്കൽ സയൻസ്, ഇംഗ്ലിഷ്, അറബിക് അധ്യാപകരുടെ ഒഴിവുണ്ട്. കുടിക്കാഴ്ച 13ന് രാവിലെ 10ന് നടക്കും.
അപേക്ഷ ക്ഷണിച്ചു
പുല്ലൂർ ഗവ. ഐടിഐയിൽ ദ്വിവത്സര ഇലക്ട്രീഷ്യൻ, മോട്ടർ വെഹിക്കിൾ മെക്കാനിക് എൻസിവിടി ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി 20 വരെ അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ചതിനുശേഷം ഏതെങ്കിലും ഗവ. ഐടിഐയിൽ എത്തി സർട്ടിഫിക്കറ്റ് പരിശോധന നടത്തണം. 0467-2268174.
കൊട്ടിയൂർ യാത്ര നടത്തും
കാസർകോട് കെഎസ്ആർടിസി കാസർകോട് യുണിറ്റിൽനിന്നു 15ന് കൊട്ടിയൂർ യാത്ര നടത്തുന്നു. കൊട്ടിയൂർ കുടാതെ മാമാനിക്കുന്ന്, മൃദംഗശൈലേശ്വരി, രാജരാജേശ്വരി ക്ഷേത്രങ്ങളും സന്ദർശിക്കും. 8848678173.
വർക്ഷോപ് 17 മുതൽ
കാസർകോട് ബിസിനസ് വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് കെഐഇഡിയുടെ 5 ദിവസത്തെ വർക്ഷോപ് 17 മുതൽ 21 വരെ കളമശ്ശേരിയിലെ ക്യാംപസിൽ നടക്കും. സംരംഭകർ, സ്ഥാപനത്തിലെ എക്സിക്യൂട്ടീവ്സ് എന്നിവർക്ക് പങ്കെടുക്കാം. 13ന് മുൻപ് ഓൺലൈനായി അപേക്ഷിക്കണം. 9188922785.