ജലവിതരണം മുടങ്ങും: മട്ടന്നൂർ കേരള വാട്ടർ അതോറിറ്റിയുടെ
ചാവശ്ശേരിപറമ്പിലുള്ള കൊളച്ചേരി പദ്ധതിയുടെ ജല ശുദ്ധീകരണ പ്ലാന്റിലും ബുസ്റ്റർ പമ്പ് ഹൗസിലും അറ്റകുറ്റപണി നടക്കുന്നതിനാൽ 11നും 12നും കീഴല്ലൂർ, കൂടാളി, മുണ്ടേരി, കുറ്റ്യാട്ടൂർ പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം മുടങ്ങും.
ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലെടുക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
വൈദ്യുതി മുടക്കം
മാതമംഗലം ഇന്നുരാവിലെ 8 മുതൽ വൈകിട്ട് 5 വരെ കടേക്കര, വിശ്രാന്തി ട്രാൻസ് ഫോർമർപരിധിയിലും, 8.30 മുതൽ വൈകിട്ട് 5 വരെ നടുവിലെകുനി ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി വിതരണം മുടങ്ങും.
പാടിയോട്ടുചാൽ രാവിലെ 9.30 മുതൽ 3.00 വരെ വെളിച്ചന്തോട്, അരവഞ്ചാൽ, സിആർപിഎഫ്, എ വൺ വിനീർ, തണ്ടനാട്ടു പൊയിൽ, സോഫ്ലെക്സ്, കോലാച്ചി കുണ്ട്, കൂവ്വപ്പൊയിൽ, കോട്ടോൽ പാറ, പൂവത്തും കാട്, കണ്ണങ്കൈ ടവർ, മാക്് മൈൻഡ്, വപ്പിരിച്ചാൽ, ലാവലിങ് കോംപ്ലക്സ് എന്നീ ട്രാൻസ് ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.
അധ്യാപക ഒഴിവ്
പഴയങ്ങാടി ഏഴോം ഗവ.വെൽഫെയർ എൽപി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എൽപി വിഭാഗം പ്രൈമറി അധ്യാപികയുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 10.30ന്
പഴയങ്ങാടി മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കുളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് ജൂനിയർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 12ന് രാവിലെ 10.30㎡
പിലാത്തറ കടന്നപ്പള്ളി യുപി സ്കൂളിൽ യുപിഎസി, ഹിന്ദി (പാർട്ട്ടൈം) താൽക്കാലിക ഒഴിവിലേക്ക് 12ന് രാവിലെ 10ന് അഭിമുഖം നടക്കും.
ചപ്പാരപ്പടവ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെ ( ജുനിയർ) താൽക്കാലിക ഒഴിവ്. അഭിമുഖം 16ന് 10.30ന് സ്കൂൾ ഓഫിസിൽ
ട്യൂട്ടർ
ശ്രീകണ്ഠപുരം പട്ടിക ജാതി വികസന വകുപ്പിനു കീഴിൽ ശ്രീകണ്ഠപുരം, മയ്യിൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിൽ 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ ട്യൂഷൻ എടുക്കുന്നതിന് ട്യൂട്ടർമാരെ വേണം. ഇന്ന് രാവിലെ 10.30ന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കുന്ന കുടിക്കാഴ്ചയിൽ പങ്കെടുക്കണം. 7012572951, 9562702482.
ഓപ്പറേറ്റർ
പയ്യാവൂർ പഞ്ചായത്തിന്റെ വാതക ശ്മശാനത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഓപ്പറേറ്ററെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ 18 ന് 3 ന് പഞ്ചായത്ത് ഓഫിസിൽ എത്തണം. 04602210124.
ദേവസ്വം പട്ടയങ്ങളുടെ വാദം മാറ്റി
കണ്ണുർ കലക്ടറേറ്റിൽ 6, 16, 26 തീയതികളിൽ നടത്താനിരുന്ന പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വാദം കേൾക്കൽ നടപടി ജൂലൈ 17 ലേക്കു മാറ്റിയതായി ഹെഡ് മിനിസ്റ്റീരിയൽ ഓഫിസർ ആൻഡ് ജൂനിയർ സൂപ്രണ്ട് (റവന്യു റിക്കവറി) അറിയിച്ചു.
നൃത്താധ്യാപക ഒഴിവ്
തലശ്ശേരിയിലെ സർക്കാർ സ്ഥാപനത്തിൽ നൃത്ത അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 20ന് അകം തലശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്യണം.
യുജി, പിജി പ്രവേശനം
നെരുവമ്പ്രം അപ്ലൈഡ് സയൻസ് കോളജിൽ ഒന്നാംവർഷ എംഎസ്സി കംപ്യൂട്ടർ സയൻസ്, എംകോം ഫിനാൻസ്, ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബികോം വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ, ബികോം കോഓപ്പറേഷൻ, ബിഎ ഇംഗ്ലിഷ് വിത്ത് ജേണലിസം, കോഴ്സുകളിൽ കോളജ് നേരിട്ടു നടത്തുന്ന 50 ശതമാനം സീറ്റിലേക്കു പ്രവേശനം ആരംഭിച്ചു. https://ihrdadmissions.org/
കെൽട്രോണിൽ കോഴ്സുകൾ
കെൽട്രോണിൽ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, പിഎസ് സി നിയമങ്ങൾക്കു യോഗ്യമായ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ ഓഫിസ് അക്കൗണ്ടിങ് കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. ഫോൺ – 90725 92412.
ഡാക് അദാലത്ത്
കണ്ണൂർ പോസ്റ്റൽ ഡിവിഷൻ്റെ ഡാക് അദാലത്ത് ജുലൈ 6നു വൈകിട്ട് 3നു കണ്ണൂർ പയ്യാമ്പലം പോസ്റ്റ് ഓഫിസ് സുപ്രണ്ട് ഓഫിസിൽ നടക്കും.
നിയമനം
‘ദേശീയ ആരോഗ്യ ദൗത്യം- ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടി എന്നിവയുടെ ഭാഗമായി ജില്ലയിലെ നഗര പ്രദേശങ്ങളിലെ കൊതുകു നശീകരണ പ്രവർത്തനങ്ങൾക്കു ദിവസ വേതനാടിസ്ഥാനത്തിൽ 50 കണ്ടിൻജൻ്റ് ജീവനക്കാരെ നിയമിക്കുന്നു. 13നു രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കൽ ഓഫിസിൽ അഭിമുഖം. ഫോൺ: 04972 700709.
. കണ്ണൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്പോർട്സ് സ്കുളിൽ വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എൻവിടി കെമിസ്ട്രി സീനിയർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് നാളെ രാവിലെ 11ന് ഇൻ്റർവ്യൂ. ഫോൺ : 04972712921.
ഉച്ചില റെയിൽവേ ഗേറ്റ് നാളെ അടച്ചിടും: ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മഞ്ചേശ്വരം, ഉള്ളാൾ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ഉച്ചില റെയിൽവേ ഗേറ്റ് നാളെ രാവിലെ 8 മുതൽ 12ന് വൈകിട്ട് 7 വരെ അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു.
ജലവിതരണം തടസ്സപ്പെടും
വിദ്യാനഗർ ചെർക്കള ജലസംഭരണിയിൽ നിന്നു പാറക്കട്ട ജല സംഭരണിയിലേക്കുള്ള പൈപ്പ് ലൈൻ ചോർച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി 11, 12 തീയതികളിൽ ബാവിക്കര ജലശുദ്ധീകരണശാലയിലേക്കുള്ള പമ്പിങ് മുടങ്ങുന്നതിനാൽ കാസർകോട് നഗരസഭ, മുളിയാർ, ചെങ്കള, മധുർ, മൊഗ്രാൽ പുത്തൂർ തദ്ദേശ സ്ഥാപനങ്ങളിൽ ജല വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
അധ്യാപക നിയമനം
കുണിയ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഓഫിസ് ഓപ്പറേഷൻസ് എക്സിക്യുട്ടീവ് വിഷയത്തിൽ വൊക്കേഷനൽ അധ്യാപക ഒഴിവുണ്ട്.
അഭിമുഖം നാളെ 10ന്
പരവനടുക്കം ചെമ്മനാട് ഈസ്റ്റ് ഗവ. എൽപി സ്കുളിൽ എച്ച്ടിവി (മലയാളം) അധ്യാപക ഒഴിവ്. അഭിമുഖം 12ന് 10.30നു സ്കൂളിൽ
ചെറുവത്തൂർ ചീമേനി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം, എൽപിഎസ്ടി(മലയാളം മീഡിയം) തസ്തികകളിലെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച് 12ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.
പിലിക്കോട് സികെഎൻഎസ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, ഇംഗ്ലിഷ് അധ്യാപകൻ്റെ ഒഴിവുണ്ട്. കുടിക്കാഴ്ച 12ന് 10.30ന്.
മുള്ളേരിയ പാണ്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം 12ന് രാവിലെ 10.30ന് നീലേശ്വരം കോട്ടപ്പുറം സിഎച്ച്എംകെഎസ് ജിവിഎച്ച്എസ് സ്കൂളിൽ എൽപി വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാനുള്ള അഭിമുഖം 11ന് നടക്കും.
അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യോഗ്യരായഉദ്യോഗാർഥികൾ നാളെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ ഹാജരാവേണ്ടതാണ്.
രാവണീശ്വരം ഗവ. ഹയർ സെക്കൻഡറി സ്കുളിൽ ഹൈസ്കുൾ വിഭാഗത്തിൽ ഗണിത അധ്യാപകൻ്റെ താൽക്കാലിക ഒഴിവുണ്ട്. കുടിക്കാഴ്ച നാളെ രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ. ഫോൺ: 9497696625.
പെരിയ ജിഎൽപി സ്കുളിൽ അധ്യാപകൻ്റെ താൽക്കാലിക ഒഴിവുണ്ട്. കുടിക്കാഴ്ച നാളെ 10.30 ന് സ്കൂൾ ഓഫിസിൽ കാറഡുക്ക . ജിവിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ (ജൂനിയർ) തസ്തികയിൽ ഒൻട്രപ്രനർഷിപ് ഡവലപ്മെൻ്റ് വിഷയത്തിൽ ഒഴിവുണ്ട്.കുടിക്കാഴ്ച 12ന് രാവിലെ 10ന്.
അംഗടിമുഗർ ജിഎച്ച്എസ്എസിൽ എച്ച്എസ്എസ്ടി ജ്യോഗ്രഫി (ജുനിയർ) അധ്യാപകന്റെ ഒഴിവുണ്ട്. കുടിക്കാഴ്ച 13ന് രാവിലെ 11ന്. 9446461450
മടിക്കൈ കീക്കാംകോട്ട് ഗവ. എൽപി സ്കുളിൽ എൽപിഎസ്ടി ഒഴിവിലേക്കുള്ള അഭിമുഖം ഇന്ന് ഉച്ചയ്ക്കു 2ന് നടക്കും. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫിസിൽ ഹാജരാവേണ്ടതാണ്.
നീലേശ്വരം ജിഎൽപി സ്കൂളിൽ നിലവിലുള്ള എൽപിഎസി ഒഴിവിലേക്കുള്ള അഭിമുഖം 12ന് 10.30ന് നടക്കും. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽസർട്ടിഫിക്കറ്റുകൾ, എംപ്ലോയ്മെൻ്റ് റജിസ്ട്രേഷൻ കാർഡ്, പിഎസ്സി ലിസ്റ്റിലുണ്ടെങ്കിൽ അതിൻ്റെ രേഖ എന്നിവ സഹിതം സ്കൂൾ ഓഫിസിൽ ഹാജരാവേണ്ടതാണ്.
കാഞ്ഞങ്ങാട് പുഞ്ചാവി ഗവ.എൽപി സ്കുളിൽ ഫുൾ ടൈം അറബി അധ്യാപക ഒഴിവ്. അഭിമുഖം ഇന്ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
ശ്രവണ സഹായിയും കൃത്രിമ കാലും
കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു കാഞ്ഞങ്ങാട് നഗരസഭ വാർഡ് 17 കളയറയിലെ ഭിന്നശേഷിയുള്ള ഒരാൾക്ക് വലതുകാലിനുള്ള കൃത്രിമ കാലും മുളിയാർ മാസ്തിക്കുണ്ടിലെ ഒരാൾക്ക് ശ്രവണ സഹായിയും നൽകുന്നു. അപേക്ഷ രേഖകൾ സഹിതം 15ന് അകം ജില്ലാ സാമൂഹിക നീതി ഓഫിസ്, സിവിൽ സ്റ്റേഷൻ എ ബ്ലോക്ക്, വിദ്യാനഗർ, കാസർകോട് – 671123 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ ലഭിക്കണം. 04994255074.
ലാറ്ററൽ എൻട്രി പ്രവേശനം
പെരിയ ജില്ലയിലെ പോളിടെക്നിക്കുകളിലേക്കു ലാറ്ററൽ എൻട്രി പ്രവേശനം കാസർകോട് ഗവ. പോളിടെക്നിക് കോളജിൽ 12, 13 തീയതികളിൽ നടക്കും. www.polyadmission.org എന്ന വെബ്സൈറ്റിൽ കൗൺസലിങ്ങിന് റജിസ്റ്റർ ചെയ്ത പ്ലസ്ടു / വിഎച്ച്എസ്സി വിഭാഗക്കാർ 12നും ഐടിഐ / കെജിസിഇ വിഭാഗക്കാർ 13നും രാവിലെ 9ന് പ്രവേശനത്തിനായി കോളജിൽ എത്തണം.
നവോദയ പ്രവേശനം
പെരിയ ജവാഹർ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസ് പ്രവേശന പരീക്ഷയുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 29. ജില്ലയിൽ സർക്കാർ / സർക്കാർ അംഗീകൃത വിദ്യാലയത്തിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന 2014 മേയ് 1നും 2016 ജൂലൈ 31നും ഇടയിൽ ജനിച്ച, ജില്ലയിൽ സ്ഥിരതാമസക്കാരായ വിദ്യാർഥികൾക്ക് https://cbseitms.rcil.gov.in/nvs അല്ലെങ്കിൽ www.navodaya.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 9496977903.