കണ്ണൂർ സർവകലാശാല വാർത്തകൾ
കരാർ അധ്യാപക നിയമനം: അപേക്ഷത്തീയതി നീട്ടി ടീച്ചർ എജ്യുക്കേഷൻ സെൻ്ററുകളിൽ ഒരു വർഷ കാലാവധി വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിലുള്ള അധ്യാപക തസ്തികകളിലേക്ക് 12 വരെ അപേക്ഷിക്കാം. 0497 2715228,0497 2715178, 6282963687. www.kannuruniversity.ac.in
പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ ബിഎസ്സി സൈക്കോളജി, ഇലക്ട്രോണിക്സ്, ബയോ ഇൻഫർമാറ്റിക്സ്, ഫോറസ്ട്രി, ജിയോളജി, ബിബിഎ ടിടിഎം, ഏവിയേഷൻ ഹോസ്പിറ്റാലിറ്റി, ബികോം, ബിബിഎ പ്രായോഗിക പരീക്ഷകൾ 9 മുതൽ 17 വരെ നടക്കും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽബി, ഒന്നാം സെമസ്റ്റർ ബിഎഎൽഎൽബി (5വർഷ ഇൻ്റഗ്രേറ്റഡ്) പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ പുനഃമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം.
ടൈം ടേബിൾ
അഫിലിയേറ്റഡ് കോളജുകളിലെയും സെൻ്ററുകളിലെയും രണ്ടാം സെമസ്റ്റർ എംസിഎ, രണ്ടാം സെമസ്റ്റർ എംബിഎ പരീക്ഷകളുടെ ടൈം ടേബിൾ വെബ്സൈറ്റിൽ
ഐടിഐ പ്രവേശനം: 20 വരെ അപേക്ഷിക്കാം 2025-26 വർഷത്തിലേക്കുള്ള സർക്കാർ ഐടിഐ പ്രവേശനത്തിന് 20 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. https://det.kerala.gov.in/.
സാനിറ്റേഷൻ വർക്കർ നിയമനം
ജില്ലാ ആയുർവേദ ആശുപത്രിയിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ സാനിറ്റേഷൻ വർക്കറെ നിയമിക്കുന്നു. 10നു രാവിലെ 10.30ന് ആശുപത്രി ഓഫിസിൽ കുടിക്കാഴ്ച. ഫോൺ- 0497 2706666
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലാ ആരോഗ്യ/മുൻസിപ്പൽ കോമൺ സർവീസ് വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ-057/2018) ഐഎൻസി ധീരവ തസ്തികയുടെ റാങ്ക് പട്ടിക 2024 ഫെബ്രുവരി 19ന് അർധരാത്രി റദ്ദായതായി പിഎസ്സി ജില്ലാ ഓഫിസർ അറിയിച്ചു.
സഹകരണ പെൻഷൻ: സിറ്റിങ് 16ന്
സഹകരണ പെൻഷൻകാരുടെ മസ്റ്ററിങ് ബയോമെട്രിക്കിലേക്കു മാറ്റുന്നതിനു പെൻഷൻ ബോർഡ് ആവശ്യപ്പെട്ട വിവരങ്ങൾ ആദ്യഘട്ടത്തിൽ സമർപ്പിക്കാൻ സാധിക്കാത്ത സ്ഥാപനങ്ങൾക്കും പെൻഷൻകാർക്കുമായി 13 മുതൽ 26 വരെ ജില്ലകളിൽ വീണ്ടും സിറ്റിങ് നടത്തും. കണ്ണൂർ ജില്ലയിൽ 16നു കേരള ബാങ്ക് ഹാളിലാണു സിറ്റിങ്.
ഇന്റഗ്രേറ്റഡ് കോഴ്സ്; അപേക്ഷിക്കാം
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ.ജാനകിയമ്മാൾ ക്യാംപസിലെ നരവംശ ശാസ്ത്ര വകുപ്പിൽ ആന്ത്രപ്പോളജിക്കൽ സയൻസസിൽ പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്സിനു അപേക്ഷിക്കാം. അവസാന തീയതി – 12.
സിൽ അസിസ്റ്റന്റ് ഒഴിവ്
. ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കിൽ ഡവലപ്മെന്റ് സെൻ്ററുകളിൽ സ്കിൽ അസിസ്റ്റൻ്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി – 12. www.ssakerala.in.ഫോൺ- 04972707993.
മാർഷ്യൽ ആർട്സ് പ്രോഗ്രാം
. എസ്ആർസി കമ്യൂണിറ്റി കോളജ് ജുലൈ സെഷനിലെ സർട്ടിഫിക്കറ്റ് ഇൻ മാർഷ്യൽ ആർട്സ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. 6 മാസമാണു കാലാവധി. 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. www.srccc.in.
ക്യാംപ് ഫോളോവർ നിയമനം
കണ്ണൂർ റൂറൽ ജില്ലാ പൊലീസ് ഡിഎച്ച്ക്യു ക്യാംപിൽ ക്യാംപ് ഫോളോവർ തസ്തികയിൽ നിലവിലുള്ള 3 ഒഴിവിലേക്ക് താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം 9നു രാവിലെ 11ന് മാങ്ങാട്ടുപറമ്പ് കണ്ണൂർ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത്.
ടെക്നിക്കൽ സ്റ്റാഫ് പാനൽ
കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിലെ സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിൽ ട്രേഡ്സ്മാൻ തസ്തികയിലെ ഒഴിവുകളിലേക്കു നിയമനം നടത്തുന്നതിനായി അഡ്ഹോക് ടെക്നിക്കൽ സ്റ്റാഫ് പാനൽ രൂപീകരിക്കുന്നു. 17നു രാവിലെ 9.30നു സ്ഥാപനത്തിൽ അതാത് വകുപ്പ് തലവന്മാരുടെ മുൻപാകെ പരീക്ഷയ്ക്കും അഭിമുഖത്തിനും നേരിട്ടു ഹാജരാകണം.
വ്യക്തിഗത വായ്പ പദ്ധതി
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ പട്ടികജാതി പട്ടികവർഗത്തിൽപെട്ട ഗവൺമെൻ്റ് ഉദ്യോഗസ്ഥർക്കായി നടപ്പാക്കുന്ന വ്യക്തിഗത വായ്പ പദ്ധതിക്കു കീഴിൽ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി പട്ടികവർഗത്തിൽപെട്ട ഗവ.ഉദ്യോഗസ്ഥരിൽനിന്ന് അപേക്ഷകൾ
ക്ഷണിച്ചു. ഫോൺ: 94000 68513.
അപേക്ഷ ക്ഷണിച്ചു
പയ്യന്നൂർ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒന്നാംവർഷ യുജി, പിജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎസി കംപ്യൂട്ടർ സയൻസ്, ബികോം വിത്ത് കംപ്യുട്ടർ ആപ്ലിക്കേഷൻ, ബികോം കോഓപ്പറേഷൻ, ബിഎ ഇംഗ്ലിഷ് വിത്ത് ജേണലിസം തുടങ്ങിയ ബിരുദ കോഴ്സുകളിലേക്കും എംഎസ്സി കംപ്യൂട്ടർ സയൻസ്, എംകോം ഫിനാൻസ് എന്നീ ബിരുദാനന്തര കോഴ്സുകളിലേക്കുമാണ് അഡ്മിഷൻ. ഫോൺ- 85470 05059.
അധ്യാപക ഒഴിവ്
‘ ആയിത്തറ മമ്പറം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ബോട്ടണി, സുവോളജി, ഇക്കണോമിക്സ്, ആന്ത്രപ്പോളജി ജുനിയർ ഒഴിവുകളിലേക്ക് ഗെസ്റ്റ് അധ്യാപക അഭിമുഖം 9നു രാവിലെ 10നു സ്കൂൾ ഓഫിസിൽ നടക്കും. ഫോൺ- 9495772526.
. കണ്ണൂർ ഗവ.സിറ്റി ഹയർസെക്കൻഡറി ഹൈസ്കൂൾ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹിന്ദി, ഇംഗ്ലിഷ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. 9ന് രാവിലെ 10.30ന് ഓഫിസിൽ ഹാജരാകണം. ഫോൺ-75599 44507.
സൗജന്യ റേഷൻ
ട്രോളിങ് നിരോധനം മൂലം തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവത്കൃത മത്സ്യബന്ധനയാനങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും പീലിങ് ഉൾപ്പെടെയുള്ള അനുബന്ധ തൊഴിലാളികൾക്കും സൗജന്യ റേഷൻ ലഭ്യമാക്കുന്നതിനായി യാന ഉടമകൾ മത്സ്യബന്ധനയാനങ്ങളിൽ ജോലിചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ലിസ്റ്റ് സഹിതം അപേക്ഷ 12ന് അകം സമർപ്പിക്കണം. ഫോൺ- 04972731081.
അധ്യാപക നിയമനം
പയ്യന്നൂർ വെള്ളൂർ ഗവ.മാപ്പിള എൽപി സ്കൂളിൽ അറബിക് പാർട്ടൈം അധ്യാപക ഒഴിവുണ്ട്. കുടിക്കാഴ്ച 9ന് 11നു സ്കൂൾ ഓഫിസിൽ.
വെള്ളൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, സോഷ്യൽ സയൻസ് ഒഴിവുണ്ട്. കൂടിക്കാഴ്ച 9ന് 10.30ന് ഇംഗ്ലിഷ്, 11.30ന് സോഷ്യൽ സയൻസ്
കുഞ്ഞിമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 9ന് 10.30ന് സ്കൂൾ ഓഫിസിൽ.
മാത്തിൽ എം.വി.എം.കുഞ്ഞിവിഷ്ണു നമ്പീശൻ സ്മാരക ഗവ.ഹയർ സെക്കന്ററി സ്കുളിൾ ഹൈസ്കൂൾ വിഭാഗത്തിൽ താല്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. 9ന് രാവിലെ 10.30ന് മലയാളം, 11ന് ഇംഗ്ലീഷ്, 11.30ന് നാച്ചുറൽ സയൻസ് എന്നീ തസ്തികകളിലേക്കുള്ള കുടിക്കാഴ്ച നടക്കും.
കാലാവസ്ഥ
സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
കേരള, ലക്ഷദ്വീപ്, തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
താൽക്കാലിക നിയമനം; തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളജിലെ വിവിധ എൻജിനീയറിങ് ബ്രാഞ്ചുകളിൽ ലക്ചറർ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ബയോമെഡിക്കൽ എൻജിനീയറിങ് 10, ഇലക്ട്രോണിക്സ് എൻജിനീയറിങ് -11, കംപ്യൂട്ടർ എൻജിനീയറിങ് -12, മെക്കാനിക്കൽ എൻജിനീയറിങ് -13 തീയതികളിൽ കൂടിക്കാഴ്ച നടത്തും. 7560895843.
ഗെസ്റ്റ് അധ്യാപകനിയമനം
എളേരിത്തട്ട് ഇ.കെ.നായനാർ മെമ്മോറിയൽ ഗവ. കോളജിൽ ഇംഗ്ലിഷ്, ജേണലിസം ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ 12ന് 3ന് അകം കോളജ് 3 . 9188900213. www.eknmgc.ac.in
സിറ്റിങ് നടത്തും
കാസർകോട് സഹകരണ പെൻഷൻ പെർഫോമ നൽകാൻ സാധിക്കാത്തവർക്കു 13ന് 10 മുതൽ 4 വരെ കേരള ബാങ്ക് ഹാളിൽ (പഴയ ജില്ലാ ബാങ്ക് ഹാൾ) സഹകരണ പെൻഷൻ ബോർഡ് സിറ്റിങ് നടത്തും.
അദാലത്ത് 25ന്
കാസർകോട് ഡിവിഷൻ പോസ്റ്റ് ഓഫിസ് സൂപ്രണ്ട് കാര്യാലയത്തിൽ 25ന് ഡിവിഷനൽ ലവൽ ഡാക് അദാലത്ത് നടത്തും. ലെറ്റർ പോസ്റ്റ്, മണി ഓർഡർ, പാഴ്സൽ, സ്പീഡ് പോസ്റ്റ്, സേവിങ്സ് ബാങ്ക് സേവനങ്ങൾ സംബന്ധിച്ച പരാതികൾ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസസ്, കാസർകോട് ഡിവിഷൻ, കാസർകോട് – 671121 എന്ന വിലാസത്തിൽ 24ന് അകം ലഭിക്കണം. 04994-230885.
പാർട് ടൈം ട്യൂട്ടർ
വാണിനഗർ ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലെ 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് ഇംഗ്ലിഷ്, മാത്സ്, ബേസിക് സയൻസ്, ഹിന്ദി വിഷയങ്ങളിൽ പാർട്ടൈം ട്യൂട്ടർമാരെ നിയമിക്കുന്നു. അഭിമുഖം 12ന് 11നു എൻമകജെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിൽ
തീയതി 13 വരെ
കാസർകോട് കേരള ചിക്കൻ പദ്ധതിയിൽ മാർക്കറ്റിങ് എക്സിക്യുട്ടീവ്, ലിഫ്റ്റിങ് സൂപ്പർവൈസർ എന്നിവരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ തീയതി 13 വരെ നീട്ടി. 04994-256111.
ത്രിവത്സര ഡിപ്ലോമ എൻജിനീയറിങ്: അപേക്ഷ ക്ഷണിച്ചു
തൃക്കരിപ്പൂർ പോളിടെക്നിക് കോളജുകളിൽ ത്രിവത്സര ഡിപ്ലോമ എൻജിനീയറിങ് പ്രവേശനത്തിന് 10ന് മുൻപ് അപേക്ഷിക്കണം. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, തത്തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസ് പട്ടിക ജാതി/പട്ടിക വർഗ വിഭാഗങ്ങൾക്ക് 100 രൂപയും മറ്റ് വിഭാഗങ്ങൾക്ക് 200 രൂപയുമാണ്. www.polyadmission .org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. സഹായത്തിന് പോളിടെക്നിക് കോളജുകളിൽ ഹെൽപ് ഡെസ്ക് ๕๓. 0467-2211400, 2234020, 2203110
താൽക്കാലിക നിയമനം
തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളജിൽ വിവിധ എൻജിനീയറിങ് ബ്രാഞ്ചുകളിൽ ഒഴിവുള്ള ലക്ചറർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തും. അതത് എൻജിനീയറിങ് ബ്രാഞ്ചിൽ 60 ശതമാനം മാർക്കിൽ കുറയാത്ത ബിരുദമാണ് കുറഞ്ഞ യോഗ്യത. ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ 10നും ഇലക്ട്രോണിക്സസ് എൻജിനീയറിങ്ങിൽ 11നും കംപ്യൂട്ടർ എൻജിനീയറിങ്ങിൽ 12നും മെക്കാനിക്കൽ എൻജിനീയറിങ്ങിൽ 13നും കൂടിക്കാഴ്ച നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ രാവിലെ 10ന് കോളജ് ഓഫിസിൽ ഹാജരായി പേര് റജിസ്റ്റർ ചെയ്യണം. 0467-2211400, 7560895843.
അധ്യാപക ഒഴിവ്
കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ സുവോളജി ജുനിയർ അധ്യാപക ഒഴിവ്. അഭിമുഖം 9ന് 10.30നു സ്കൂളിൽ. 9495424378.
പാക്കം • ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഇംഗ്ലിഷ് ഒഴിവ്.
അഭിമുഖം 9ന് 10.30നു
സ്കൂളിൽ. 04672-274400
ബേക്കുർ ഗവ ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യോളജി (സീനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 9ന് 10.30നു സ്കൂളിൽ.
തളങ്കര ഗവ. മുസ്ലിം വൊക്കേഷനൽ ഹയർസെക്കൻഡറി
സ്കൂളിൽ എച്ച്എസ്ടി നാച്വറൽ സയൻസ് ഒഴിവ്. അഭിമുഖം 9ന് 11നു സ്കൂളിൽ. 9539702158.
ബെദ്രഡുക്ക മൊഗ്രാൽപുത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്കുളിൽ ഹൈസ്കൂൾ ടീച്ചർ പാർട്ട് ടൈം (മലയാളം) ഒഴിവ്. അഭിമുഖം 12ന് 11നു സ്കൂളിൽ. 9495780483.
ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ
ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി കെമിസ്ട്രി ഒഴിവ്. അഭിമുഖം 12ന് 11നു സ്കുളിൽ 04994-237172.
ദേലംപാടി • ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗത്തിൽ കെമിസ്ട്രി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 10ന് 11നു സ്കൂളിൽ 8086066137.
കാറഡുക്ക . ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 9 ന് 10 ന്.
ചെർക്കള ചെർക്കള മാപ്പിള ജിയുപി സ്കൂളിൽ ജുനിയർ ഹിന്ദി (പാർട്ട് ടൈം) അധ്യാപക ഒഴിവ്. അഭിമുഖം 12ന് 11നു സ്കൂളിൽ 8547011806.
താൽപര്യപത്രം ക്ഷണിച്ചു
കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച കാസർകോട് ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ഭാഗമായി ജില്ലയുടെ ടൂറിസം മാർക്കറ്റിങ് പ്രവൃത്തികൾ ചെയ്യുന്നതിന് ഡിജിറ്റൽ മാർക്കറ്റിങ്ങിൽ പരിചയസമ്പന്നരായ വ്യക്തികളിൽ /സ്ഥാപനങ്ങളിൽനിന്ന് താൽപര്യപത്രം ക്ഷണിച്ചു. 04994 256450, 8547162679.