റെയിൽവേ ഗേറ്റ് അടച്ചിടും: വളപട്ടണം – കണ്ണപുരം സൗത്ത് സ്റ്റേഷനുകൾക്കിടയിലെ ഇരിണാവ് റോഡ് – അഞ്ചാംപീടിക (ഇരിണാവ്) ലവൽ ക്രോസ് 9ന് രാവിലെ 8 മുതൽ ജൂൺ 10ന് വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്ക് അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു.
ഫാഷൻ ഡിസൈനിങ്; അപേക്ഷ ക്ഷണിച്ചു ചെറുപുഴ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള ചെറുപുഴ, ആലക്കോട് പഠനകേന്ദ്രങ്ങളിൽ 2 വർഷം കാലാവധിയുള്ള ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയോ അതിൽ കൂടുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫാഷൻ ഡിസൈനിങ്, ഗാർമെൻ്റ് മാനുഫാക്ചറിങ് ടെക്നോളജി, പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിങ്, മാനേജ്മെന്റ്, സർഫസ്മെന്റേഷൻ ടെക്നിക്സ്, പാറ്റേൺ മേക്കിങ് കംപ്യൂട്ടർ എയ്ഡഡ് ഡിസൈനിങ് തുടങ്ങിയവയിൽ വിദഗ്ധ പരിശീലനം നൽകും. എൽപി, യുപി, ഹൈസ്കുൾ ക്ലാസുകളിൽ ക്രാഫ്റ്റ്, നീഡിൽ വർക്ക് വിഭാഗത്തിലെ ടീച്ചേഴ്സിൻ്റെ യോഗ്യതയായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അംഗീകരിച്ചിട്ടുള്ള കോഴ്സിന് 24 സീറ്റുകളുണ്ട്. ക്രിസ്ത്യൻ, മുസ്ലിം വിദ്യാർഥികൾക്ക് 20,000 രൂപ ഗ്രാൻഡായി ലഭിക്കും. മറ്റു വിഭാഗങ്ങളിൽപെട്ട വിദ്യാർഥികൾക്കും അർഹമായ ആനുകുല്യങ്ങൾ ലഭിക്കും. ഇതിനുപുറമെ ഒരു വർഷം, 6 മാസം ദൈർഘ്യമുള്ള കോഴ്സുകൾക്കും അഡ്മിഷൻ ആരംഭിച്ചു.ഫോൺ: 9446960905.
ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴഴ്സ്
അസാപ് കേരള പാലയാട് ക്യാംപസിൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്ലസ്ടു പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. http://csp.asapkerala.gov.in/courses/fitness-trainerfitness-trainer-spfq1107 9495999712
അഭിമുഖം മാറ്റി
ചൊവ്വ ഹയർസെക്കൻഡറി സ്കൂൾ എച്ച്എസ്എസ് വിഭാഗത്തിൽ ഇന്നു നടത്താനിരുന്ന ഇംഗ്ലിഷ്, ഗണിതം (ജൂനിയർ), ഇക്കണോമിക്സ് (സീനിയർ) വിഷയങ്ങളുടെ അഭിമുഖം 11ലേക്കു മാറ്റി.
വികസനസമിതി യോഗം 7ന്
തലശ്ശേരി താലൂക്ക് വികസന സമിതി യോഗം ഏഴിന് രാവിലെ 10.30ന് തലശ്ശേരി താലുക്ക് കോൺഫറൻസ് ഹാളിൽ ചേരും.
മസ്റ്ററിങ് നടത്തണം
കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 25 മുതൽ ഓഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ സെന്ററുകൾ വഴി വാർഷിക ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്നു ജില്ലാ എക്സിക്യുട്ടീവ് ഓഫിസർ അറിയിച്ചു.
സിലക്ഷൻ ട്രയൽസ് 8ന്
കണ്ണുർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ ജുനിയർ ആൺകുട്ടികളുടെ ഫുട്ബോൾ ടീം സിലക്ഷൻ ട്രയൽസ് 8നു രാവിലെ 7 മുതൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടക്കും. 2010 ജനുവരി ഒന്നിനും 2011 ഡിസംബർ 31നും ഇടയിൽ ജനിച്ചവരാണ് പങ്കെടുക്കേണ്ടത്. 100 രൂപ റജിസ്ട്രേഷൻ ഫീസ്. 9447954905.
അസിസ്റ്റന്റ് ഇലക്ട്രിക്കൽ എൻജിനീയർ ഒഴിവ് ജില്ലാപഞ്ചായത്ത് അസി. എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. സംസ്ഥാന പൊതുമരാമത്ത്, ഇലക്ട്രിക്കൽ, കെഎസ്ഇബി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നീ സ്ഥാപനങ്ങളിൽനിന്ന് അസി.എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ നിന്നു വിരമിച്ചതും കംപ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. കേരള സർക്കാർ സേവനത്തിൽനിന്ന് വിരമിച്ച വ്യക്തിയാണെന്ന് തെളിയിക്കുന്ന ഏതെങ്കിലും പകർപ്പുകൾ അപേക്ഷയുടെ കൂടെ ഉണ്ടാകണം. അപേക്ഷകൾ 16നകം എക്സിക്യൂട്ടീവ് എൻജിനീയർ, എൽഐഡി ആൻഡ് ഇഡബ്ല്യു ഡിവിഷൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് – 670002 എന്ന വിലാസത്തിൽ ലഭിക്കണം. ഇ മെയിൽ eelsgdkannurdivision@gmail.com, 0497 2708022
അധ്യാപക ഒഴിവ്
കണ്ണൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി (സ്പോർട്സ്) സ്കൂളിൽ വിഎച്ച്എസ്സി വിഭാഗത്തിൽ, ലീവ് വേക്കൻസിക്ക് സാധ്യതയുള്ള എൻവിടി കെമിസ്ട്രി (സീനിയർ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. എംഎസ്സി കെമിസ്ട്രിയോടൊപ്പം ബിഎഡ്, സെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളും പകർപ്പുകളും സഹിതം 9ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ അഭിമുഖത്തിന് എത്തണം. 0497 2712921
അപേക്ഷ ക്ഷണിച്ചു
തലശ്ശേരി ഗവ ബ്രണ്ണൻ കോളജിൽ 2025-26 വർഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ 17നും ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള അപേക്ഷ 10നും അവസാനിക്കും. ഓൺലൈൻ അപേക്ഷയുടെ പ്രിൻ്റ് കോപ്പിയും, സ്പോർട്സ് സർട്ടിഫിക്കറ്റുകളും സഹിതം കോളജ് ഓഫിസിൽ സമർപ്പിക്കണം. 9447462945.
ഇന്ന്
സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ
മഴയ്ക്കു സാധ്യത
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
അധ്യാപക ഒഴിവ്
ഉപ്പള ഹേരൂർ മീപ്പിരി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കുളിൽ യുപിഎസ്ടി (മലയാളം) ഒഴിവ്. അഭിമുഖം 11ന് 10.30നു സ്കൂളിൽ. 9809125003.
ഉദുമ • ഗവ. ഹയർസെക്കൻഡറി സ്കുളിൽ എച്ച്എസ്ടി കന്നഡ ഒഴിവ്. അഭിമുഖം 9ന് 10നു സ്കുളിൽ